നൻമ പ്രോപ്പർട്ടീസിന്റെ ഫെനിസ് പൂർത്തിയായി

Posted on: November 1, 2017

കൊച്ചി : ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള കൺസ്ട്രക്ഷൻ കമ്പനിയായ നൻമ പ്രോപ്പർട്ടീസിന്റെ മൂന്നാമത്തെ അപ്പാർട്ട്‌മെന്റ് – ഫെനിസ് മരടിൽ നിർമ്മാണം പൂർത്തിയായി. ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നഫീസ മീരാൻ ഫെനിസ് ഉദ്ഘാടനം ചെയ്തു.

ഫെനിസ് 28 അപ്പാർട്ട്‌മെന്റുകളുളള പ്രൊജക്ടാണ്. പാർത്ഥസാരഥി ബിൽഡേഴ്‌സ് തുടക്കം കുറിച്ച ഈ പ്രൊജക്ടിന്റെ പ്രവർത്തനങ്ങൾ നിന്നുപോയതിനെ തുടർന്ന് നൻമ ഏറ്റെടുത്ത് 6 മാസത്തിനുളളിൽ പൂർത്തീകരിച്ചു.

ടേൺ കീ പ്രൊജക്ടുകളിലാണ് നൻമ പ്രോപ്പർട്ടീസ് നിർമ്മാണപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. എംഇപി, ടൗൺഷിപ്പ്, റിസോർട്ടുകൾ, ആരോഗ്യം, ഐടി മേഖല കൂടാതെ വൻകിട പാർപ്പിട പദ്ധതികളും ഫാക്ടറികളുമടങ്ങുന്ന വൻ നിർമ്മാണ ശൃംഖലയാണ് നൻമ പ്രോപ്പർട്ടീസിന്റേത്.