പുറവങ്കര ബിഗ് 72 ഹവേഴ്‌സ് ഓൺലൈൻ ഹോം ഫെസ്റ്റ്

Posted on: September 8, 2017

കൊച്ചി : പുറവങ്കര ലിമിറ്റഡ്, ഓൺലൈൻ ഹോം ഫെസ്റ്റ് ബിഗ് 72 ഹവേഴ്‌സ് സംഘടിപ്പിക്കുന്നു. സെപ്തംബർ 15 മുതൽ 17 വരെയുള്ള ദിവസങ്ങളിലായാണ് ഹോം ഫെസ്റ്റ്. ഭവനങ്ങൾ ആവശ്യമുള്ളവർക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഹോം ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്

എല്ലാ തടസങ്ങളും അതിജീവിച്ച് ഏറ്റവും മികച്ചത് ഉപഭോക്താക്കൾക്ക് നൽകുന്നതിനുള്ള ലക്ഷ്യത്തോടെയാണ് ബിഗ് 72 ഹവേഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് പുറവങ്കര ലിമിറ്റഡ് എംഡി ആശിഷ് ആർ പുറവങ്കര പറഞ്ഞു . രണ്ട് ലക്ഷം ഹിറ്റുകളാണ് ഈ ഓൺലൈൻ പ്രചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മൂന്ന് ദിവസങ്ങൾ കൊണ്ട് 1000 യൂണിറ്റുകൾ വിൽക്കുകയാണ് ലക്ഷ്യമെന്ന് ആശിഷ് ആർ പുറവങ്കര വ്യക്തമാക്കി.

ഭവനങ്ങളുടെ വില, വായ്പ എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുവെന്ന് മാത്രമല്ല ബജറ്റിനും ആവശ്യകതക്കുമനുസരിച്ചുള്ള താമസം തുടങ്ങാൻ സജ്ജമായവ, ലക്ഷ്വറി, പ്രീമിയം എന്നീ തരത്തിലുള്ള വീടുകൾ ഉറപ്പാക്കുക കൂടിയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഭാവിയിലെ ഏറ്റവും മികച്ച വിൽപന തന്ത്രമെന്ന നിലക്ക് ഈ രംഗത്തേക്ക് പ്രവേശിക്കുന്നതിൽ വളരെയധികം സന്തോഷം ഉണ്ടെന്ന് ആശിഷ് ആർ പുറവങ്കര കൂട്ടിച്ചേർത്തു. ഒരേ സമയം ബിഗ് 72 ഹവേഴ്‌സ് ഹോം ഫെസ്റ്റ് ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിക്കുന്നുണ്ട്. ബംഗലുരുവിൽ 15 മുതൽ 17 വരെ ഹോട്ടൽ ലളിത് അശോക, ചെന്നൈയിൽ ഹോട്ടൽ ഹയാത്ത് റീജൻസി എന്നിവിടങ്ങളിൽ ഹോം ഫെസ്റ്റ് നടക്കും

ഓൺലൈനായി ബിഗ് 72 ഹവേഴ്‌സിൽ പങ്കെടുക്കുന്നവർക്ക് 720 രൂപ വിലയുള്ള റീഫണ്ടബിൾ വൗച്ചേഴ്‌സ് ഉപയോഗിച്ച് ഒരു മാസം മുഴുവൻ വീടുകൾ ബ്ലോക്ക് ചെയ്യാം. പുറവങ്കര ലക്ഷ്വറി ഹോംസ്, പ്രീമിയം പദ്ധതിയായ പ്രോവിഡന്റ്, വാണിജ്യ പദ്ധതികൾ തുടങ്ങി പുറവങ്കരയുടെ എല്ലാ പദ്ധതികളും ഈ ഹോം കാർണിവലിൽ വിൽപനക്കുണ്ട് .എല്ലാ ഭവന പദ്ധതികളും ഒരു കുടക്കീഴിൽ കൊണ്ടു വരുന്നത് മാത്രമല്ല, മികച്ച ഓഫറുകൾ ഓരോ ഉപഭോക്താക്കൾക്കും ലഭ്യമാക്കുക കൂടിയാണ്. ഈ മൂന്ന് ദിവസത്തിനിടെ അത്ഭുതപ്പെടുത്തുന്ന ഓഫറുകൾ ലഭ്യമാക്കും. ഐസിഐസിഐ ബാങ്കാണ് ബിഗ് 72 ഹവേഴ്‌സ് ഹോം ഫെസ്റ്റിന്റെ ബാങ്കിംഗ് പാർട്ണർ.

TAGS: Puravankara |