അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ : കിഫ്ബി സെമിനാർ 26 ന്

Posted on: August 26, 2017

തിരുവനന്തപുരം : അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ അതിവേഗ അംഗീകാരത്തിനും ഫണ്ടിനുമുള്ള കേരള സർക്കാർ ഏജൻസിയായ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബോർഡ്) പദ്ധതികളുടെ ആസൂത്രണവും നിർവഹണവും സംബന്ധിച്ച പ്രശ്‌നങ്ങളും ചർച്ച ചെയ്യുന്നതിനായി ഓഗസ്റ്റ് 26 ന് ദേശീയ സെമിനാർ സംഘടിപ്പിക്കും.

തിരുവനന്തപുരം ഹിൽട്ടൻ ഗാർഡൻ ഇൻ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ രാജ്യത്തെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങൾ, വ്യവസായ വിദഗ്ധർ, സാമ്പത്തിക മേഖലയിലെ പ്രമുഖ നിയന്ത്രണ സ്ഥാപനങ്ങൾ, നയകർത്താക്കൾ, സുപ്രധാന സാമ്പത്തിക പങ്കാളികൾ തുടങ്ങിയവർ പങ്കെടുക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷത വഹിക്കും. സെബി ചെയർമാൻ അജയ് ത്യാഗി മുഖ്യപ്രഭാഷണം നടത്തും. കിഫ്ബി സിഇഒയും ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുമായ ഡോ.കെ.എം.ഏബ്രഹാം സ്വാഗതമാശംസിക്കും.

ഡൽഹി-മുംബൈ ഇൻഡസ്ട്രിയർ കോറിഡോർ ഡവലപ്‌മെന്റ് കോർപറേഷൻ സിഇഒ അൽകേഷ് കുമാർ ശർമ, ആന്ധ്രപ്രദേശ് കാപിറ്റൽ റീജൺ ഡവലപ്‌മെന്റ് അതോറിറ്റി മുൻ കമ്മിഷണർ ശ്രീകാന്ത് നാഗുലപള്ളി, അഡിഷനൽ ചീഫ് സെക്രട്ടറി(പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ്) വി.എസ്. സെന്തിൽ, തമിഴ്‌നാട് പ്രിൻസിപ്പൽ സെക്രട്ടറി (ആസൂത്രണം, വികസനം, പ്രത്യേക സംരംഭങ്ങൾ) എസ്.കൃഷ്ണൻ, ഇന്ത്യ ഇൻഫ്രസ്ട്രക്ചർ കമ്പനി ലിമിറ്റഡ്(ഐഐഎഫ്‌സിഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കൗശിക് , നാഷനൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രസ്ട്രക്ച്ചർ ഫണ്ടിന്റെ പ്രതിനിധി പ്രകാശ് റാവു, ഡോ. കെ. എം.ഏബ്രഹാം എന്നിവർ പ്രഭാഷണം നടത്തും.