കരാറുകാർക്കുള്ള ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ

Posted on: June 6, 2017

കൊച്ചി : കരാറുകാർക്കുള്ള 12 ശതമാനം ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ. വാറ്റ് നിരക്കിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന് വർക്കുകൾക്ക് ജൂലൈ ഒന്നിന് ശേഷവും വ്യക്തതയുണ്ടാവണമെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ മുൻ നാഷണൽ ചെയർമാൻ ചെറിയാൻ വർക്കി അഭിപ്രായപ്പെട്ടു. കാലഘട്ടത്തിനനുസരിച്ച് നിർമാണമേഖല പൂർണമായും യന്ത്രവത്കരണത്തിലേക്ക് മാറണമെന്നും അദേഹം പറഞ്ഞു.

എറണാകുളത്ത് ചേർന്ന് എക്‌സിക്യൂട്ടീവ് യോഗത്തിൽ ബിൽഡേഴ്‌സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ സന്തോഷ് ബാബു, പി.കെ. രാമചന്ദ്രൻ, അലക്‌സ് പെരുമാലി, ജോസ് വാളോത്തിൽ എന്നിവർ പ്രസംഗിച്ചു.

തൃപ്പൂണിത്തുറ സെൻട്രലിന്റെ പുതിയ ഭാരവാഹികളായി ക്യാപ്റ്റൻ ജോർജ് തോമസ് (ചെയർമാൻ), ബിനു ഈശോ ജോൺ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.