ലക്ഷ്വറി ഫർണീച്ചർ ബ്രാൻഡുകളുമായി ഗ്ലോബൽ ലിവിംഗ് എംപോറിയോ

Posted on: June 5, 2017

കൊച്ചി : യൂറോപ്പിൽ ലഭ്യമായ രീതിയിലുള്ള ഉന്നത നിലവാരമുള്ള ആഡംബര ഫർണീച്ചറുകൾ ഗ്ലോബൽ ലിവിംഗ് എംപോറിയോ ബംഗലൂരുവിൽ അവതരിപ്പിച്ചു. സ്റ്റാൻലി ലൈഫ് സ്റ്റൈൽസ് സ്ഥാപകരായ ശോഭാ സുനിലും സുനിൽ സുരേഷും സംയുക്തമായി വികസിപ്പിച്ച ഗ്ലോബൽ ലിവിംഗ് എംപോറിയോ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. ഒരു ലക്ഷം ചതുരശ്ര അടിവിസ്തീർണമുള്ള സ്റ്റോറിൽ ആഡംബര ഫർണീച്ചറുകൾ ഒരുക്കിയിരിക്കുന്നത്.

ഗ്ലോബൽ ലിവിംഗ് എംപോറിയോയിൽ ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നുമുള്ള അറുപതിലേറെ മുൻനിര ബ്രാൻഡുകളാണുള്ളത്. ഇന്ത്യയിലെ ആദ്യ ഡെകോർ കേന്ദ്രമായി ഇതിനെ കണക്കാക്കാനാവും. അടുക്കളയും ലിവിംഗ് റൂമുകളും ഡൈനിങ് റൂമുകളും ബെഡ് റൂമുകളുമെല്ലാമായി 150 മനോഹര മുറികളാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. ആകർഷകങ്ങളായ ലൈറ്റിങും മറ്റ് അനുബന്ധങ്ങളുമെല്ലാം ഇതിലൂടെ യാഥാർത്ഥ്യമായി അനുഭവിക്കാം. വീടു നിർമിക്കുന്നവർക്കും ഡിസൈനർമാർക്കും മുന്നിൽ ഏറ്റവും മികച്ച ഡെക്കറേഷൻ സാധ്യതകൾ അവതരിപ്പിക്കുന്നതോടൊപ്പം ഏറ്റവും മികച്ച വിലയും ലഭ്യമാക്കുന്നുണ്ട്.

അന്താരാഷ്ട്ര ഡിസൈനർമാരായ സീറ, ക്രിസ്റ്റഫർ ഗൈ, മൊറോസോ തുടങ്ങിയവർ തങ്ങളുടെ അനുഭവത്തിനൊത്തുള്ള മികച്ച ഒരിടമായി ഇതിനെ വീക്ഷിക്കുന്നുണ്ട്. ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ, അതിവേഗ ഡെലിവറി, വിൽപ്പനാന്തര സേവനങ്ങൾ എന്നിവയെല്ലാം ഗ്ലോബൽ ലിവിംഗ് എംപോറിയോയുടെ സവിശേഷതകളാണ്.