സ്‌നോമാൻ ലോജിസ്റ്റിക്‌സ് ഡ്രൈ വെയർഹൗസ് അരൂരിൽ

Posted on: March 15, 2017

കൊച്ചി: സ്‌നോമാൻ ലോജിസ്റ്റിക്‌സ് അരൂരിൽ ശീതീകരിച്ച ഡ്രൈ വെയർഹൗസ് നിർമാണം പൂർത്തിയാക്കി. ശേഷി 4500 പാലറ്റ് ആണ്. ഇതോടെ കമ്പനിയുടെ മൊത്തം സ്ഥാപിതശേഷി 1,03,000 പാലറ്റ് ആയി ഉയർന്നു. സാധാരണ അന്തരീക്ഷ താപനില മുതൽ -25 ഡിഗ്രി വരെ വിവിധ താപ നിലകളിലുള്ള പത്തു ചേംബറുകൾ, ഏഴു ഡോക്കുകൾ, റെഫ്രിജിറേറ്റഡ് ട്രക്കുകൾക്കു പാർക്ക് ചെയ്യാൻ ആവശ്യമായ സ്ഥലം എന്നിവ ശീതീകരണ വെയർഹൗസിൽ ലഭ്യമാക്കിയിട്ടുണ്ട്.

സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, റെഡി ടു ഈറ്റ് ഫുഡ്, ഐസ്‌ക്രീം, പാൽ ഉത്പന്നങ്ങൾ, മിഠായിയും ബേക്കറി ഉത്പന്നങ്ങളും, പഴം പച്ചക്കറികൾ, പഴച്ചാറുകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ സൂക്ഷിക്കുവാനും കൈകാര്യം ചെയ്യാനും കയറ്റി അയ്ക്കാനുമുള്ള സംവിധാനമാണ് അരൂരിൽ ഒരുക്കിയിട്ടുള്ളത്. ക്വിക്ക് സർവീസ് റെസ്റ്ററന്റ് സൗകര്യമാണ് മറ്റൊരു സവിശേഷത.

ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്നതിനാൽ വളരെ വേഗത്തിൽ തങ്ങളുടെ വെയർഹൗസിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഉപയോക്താക്കൾക്കു കഴിയുമെന്ന് സ്‌നോമാൻ ലോജിസ്റ്റിക്‌സ് ഡയറക്ടറും സിഇഒയുമായ സുനിൽ നായർ പറഞ്ഞു.