ദുബായിൽ ശോഭ ഹാർട്ട്‌ലാൻഡ് ക്വാഡ് ഹോംസ് പാർപ്പിട പദ്ധതി

Posted on: January 19, 2017

ശോഭ ഹാർട്ട് ലാൻഡിലെ ഓരോ ക്വാഡ് ഹോമിനും മൂന്ന് നിലകളിലായി 3,300 ചതുരശ്ര അടിയാണ് വിസ്തീർണം. ബാത്ത്‌റൂമും ബാൽക്കണിയും പ്രത്യേകമായുള്ള നാല് ബെഡ് റൂമുകൾ ഇതിലുണ്ട്. സ്വന്തമായി ലിഫ്റ്റ്, ഉദ്യാനം, സ്‌കൈ റൂഫ്, രണ്ട് കാറുകൾക്കുള്ള പാർക്കിംഗ് എന്നിവയും ഓരോ ക്വാഡ് ഹോമിനുണ്ട്. ആദ്യഘട്ടത്തിൽ 27 ക്വാഡ് ഹോമുകളാണ് നിർമിക്കുന്നത്. ഇവയുടെ നിർമ്മാണം 2018 ഡിസംബറിൽ പൂർത്തിയാകും. 24 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയ നയനമനോഹരമായ ഉദ്യാനം ശോഭ ഹാർട്ട്‌ലാൻഡിന്റെ പ്രധാന സവിശേഷതയാണ്.

പ്രവാസികൾക്കും ഉന്നത വരുമാനക്കാരായ ഇന്ത്യക്കാർക്കും മികച്ച നിക്ഷേപ അവസരമാണ് ക്വാഡ് ഹോംസ് നൽകുന്നത്. കൺസ്ട്രക്ഷൻ നടക്കുമ്പോൾ ക്വാഡ് ഹോം വിലയുടെ 50 ശതമാനവും പണി പൂർത്തിയാക്കിക്കഴിഞ്ഞാൽ 10 ശതമാനവും വീട് കയ്യിൽ കിട്ടി രണ്ട് വർഷത്തിനുള്ളിൽ ബാക്കി 40 ശതമാനവും അടയ്ക്കാവുന്ന ആകർഷകമായ പേമെന്റ് പ്ലാൻ ശോഭ ഗ്രൂപ്പ് നൽകുന്നു.

ഏറ്റവും മികച്ച സുഖസൗകര്യങ്ങളും ശോഭ ഹാർട്ട്‌ലാൻഡിലുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് സ്‌കൂളുകൾ (ഹാർട്ട് ലാൻഡ് ഇന്റർനാഷ്ണൽ സ്‌കൂൾ, നോർത്ത് ലണ്ടൻ കൊളീജിയേറ്റ് സ്‌കൂൾ) ആരോഗ്യപരിപാലന സൗകര്യങ്ങൾ, ടെന്നീസ് കോർട്ട്, സ്വിമ്മിങ് പൂൾ, കളിസ്ഥലങ്ങൾ, ജിം, യോഗ സെന്ററുകൾ എന്നിവയെല്ലാം ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ സ്വകാര്യതയ്ക്കായി വീട്ടിലേയ്ക്ക് പ്രത്യേകം പാത, സോളാർ വൈദ്യുതി സംവിധാനം, ഹോം ഓട്ടോമേഷൻ തുടങ്ങിയ സൗകര്യങ്ങളും ആവശ്യക്കാർക്കായി ക്വാഡ് ഹോം ഒരുക്കുന്നു.

ദുബായ് വാട്ടർ കനാലിനു സമീപം ഹരിതാഭവും നയനമനോഹരവുമായ ചുറ്റുപാടുള്ള ആഡംബര പാർപ്പിട സമുച്ചയം ഒരുക്കിയതിൽ ഏറെ സന്തോഷിക്കുന്നുവെന്ന് ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ പി.എൻ.സി. മേനോൻ പറഞ്ഞു. നാൽപ്പത് പതിറ്റാണ്ടിലേറെയായ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ ലോകോത്തര നിലവാരമുള്ള ഭവനങ്ങളാണ് ഹാർട്ട്‌ലാൻഡിൽ ഒരുക്കിയിരിക്കുന്നതെന്ന് പിഎൻസി മേനോൻ ചൂണ്ടിക്കാട്ടി.