ഇൻകെൽ ബിസിനസ് പാർക്ക് ടവർ രണ്ടിന് മികച്ച പ്രതികരണം

Posted on: November 28, 2016

inkel-business-park-tower-2

കൊച്ചി : അങ്കമാലി ഇൻകെൽ ബിസിനസ് പാർക്കിൽ പുതുതായി നിർമിച്ച രണ്ടാമത്തെ ടവറിൽ പകുതിയോളം സ്ഥലം ഗ്രീൻ ഇൻഡസ്ട്രീസ് വിഭാഗത്തിലുള്ള നിക്ഷേപകർ എടുത്തു. 2.11 ലക്ഷം ചതുരശ്ര അടി ആകെ വിസ്തീർണമുള്ള ടവറിൽ 80,000 ചതുരശ്ര അടിയും ദീർഘകാല പാട്ടത്തിന് നൽകിയതായി ഇൻകെൽ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്ത സ്ഥാപനമായ ഇൻകെലിന് ടവർ രണ്ടിലുള്ളത് റെഡി ടു ഒക്കുപൈ ബിസിനസ്‌സ് പേസാണ്.

കുറഞ്ഞ നിരക്കിൽ ഇൻകെൽ ലഭ്യമാക്കുന്ന ബിൽറ്റ് അപ് സ്‌പേസും മറ്റു സൗകര്യങ്ങളുമാണ് നിക്ഷേപകരെ ആകർഷിച്ചതെന്ന് ഇൻകെൽ എംഡി ടി. ബാലകൃഷ്ണൻ പറഞ്ഞു. ആഗോള കമ്പനികൾ പോലും ബിസിനസ് പാർക്കിൽ നിക്ഷേപിക്കാൻ അതീവ താത്പര്യം കാട്ടുന്നുണ്ട്. അതോടൊപ്പം ഇൻകെലിന്റെ മറ്റു സംരംഭങ്ങളായ സോളാർ പവർ പ്രൊജക്ട്, ഹൈടെക് അഗ്രിക്കൾച്ചർ, ഫെസിലിറ്റീസ് മാനേജ്‌മെന്റ് തുടങ്ങിയവയെപ്പറ്റിയും അന്വേഷകർ ഏറെയാണെന്ന് അദേഹം പറഞ്ഞു.