റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിന് സെബിയുടെ അനുമതി

Posted on: August 30, 2014

Anand-Barua-sebi-big

കൺസ്ട്രക്ഷൻ മേഖലയിൽ പുത്തൻ ഉണർവേകാൻ റിയൽഎസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും സ്ഥാപിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നൽകി. സിമന്റ് – സ്റ്റീൽ വ്യവസായങ്ങൾ ഉൾപ്പെടുന്ന വിപണിയുടെ നട്ടെല്ലായ നിർമാണ മേഖലയ്ക്ക് ഈ നീക്കം ഏറെ അനുകൂലമായി മാറും.

ലോകമെമ്പാടും വിവിധ രൂപത്തിൽ നിലനിൽക്കുന്ന ആശയമാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ എന്നു സെബി എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത ബറുവ പറഞ്ഞു. കൊച്ചിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾക്കു ഏറ്റവും കുറഞ്ഞത് 500 കോടി രൂപയെങ്കിലും മൂലധനമുണ്ടായിരിക്കും. വിവിധ പ്രോപ്പർട്ടികളിൽ നിക്ഷേപം നടത്തുന്ന ഇവ മ്യൂച്ചൽഫണ്ട് രീതിയിലായിരിക്കും പ്രവർത്തിക്കുകയെന്നും ബറുവ വ്യക്തമാക്കി.

കുറഞ്ഞത് രണ്ടു ലക്ഷം രൂപ മുഖവിലയുള്ള യൂണിറ്റുകളാണ് നിക്ഷേപകർ വാങ്ങേണ്ടത്. ഈ യൂണിറ്റുകൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റു ചെയ്യുകയും സ്‌റ്റോക്ക് അല്ലെങ്കിൽ മ്യൂചൽഫണ്ടായി വ്യാപാരം നടത്തുകയും ചെയ്യും. കാപ്പിറ്റൽ അപ്രീസിയേഷനുകളിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്യാം. ഒന്നോ അതിലേറെയോ പ്രോപ്പർട്ടികളിൽ ട്രസ്റ്റുകൾക്കു നിക്ഷേപിക്കാനും കഴിയുമെന്നും ബറുവ പറഞ്ഞു.