മഹീന്ദ്ര ഹാപ്പിനെസ്റ്റ് അഫോർഡബിൾ ഹൗസിംഗ് മേഖലയിൽ

Posted on: August 23, 2014

Mahindra-Lifespace-B

മഹീന്ദ്ര ലൈഫ്‌സ്‌പേസ് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മികച്ച നിലവാരം പുലർത്തുന്ന ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കും. ഹാപ്പിനെസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി 20,000 രൂപ മുതൽ 40,000 രൂപ വരെ മാസവരുമാനമുള്ള കുടുംബങ്ങളെ ഉദ്ദേശിച്ചാണ്. ആദ്യ പ്രോജക്ട് ചെന്നൈയിലും അടുത്തത് മുംബെയിലും ആയിരിക്കും.

പങ്കാളിത്ത മൂല്യത്തിൽ അധിഷ്ഠിതമായ ഈ പദ്ധതികളിലൂടെ നാഗരിക സമൂഹത്തിന്റെ സാമ്പത്തിക സാമൂഹ്യ ഉന്നമനം ലക്ഷ്യം വെയ്ക്കുന്നുവെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

മദ്രാസ് ഐഐടിയുടെ സഹകരണത്തോടെ ഹൈബ്രിഡ് സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി റെഡി ടു ഫിറ്റ് രീതിയിലായിരിക്കും നിർമ്മാണം. കാലാവസ്ഥയ്ക്കിണങ്ങുന്ന ജനൽ-ഭിത്തി അനുപാതവും, കെട്ടിടം ചൂടാകാതെ നിർത്തുന്ന ആവരണ ഡിസൈനും പ്രത്യേകതകളാണ്. അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവർക്കായി മൈക്രോ ഹോം ഫിനാൻസും ലഭ്യമാക്കുന്നുണ്ട്.

നഗരങ്ങളിൽ സ്വന്തം വീട് എന്ന സ്വപ്നവുമായി വാടകയ്ക്കു താമസിക്കുന്ന സാധാരണക്കാരെ സഹായിക്കുകയാണ് ഹാപ്പിനെസ്റ്റിന്റെ ലക്ഷ്യമെന്ന് മഹീന്ദ്ര ലൈഫ്‌സ്‌പേസ് മാനേജിംഗ് ഡയറക്ടറും, സി.ഇ.ഒ. യുമായ അനിത അർജ്ജുൻ ദാസ് വ്യക്തമാക്കി.