സ്മാർട്ട്‌സിറ്റി മൂന്നാം ടവറിന്റെ നിർമാണം ആരംഭിച്ചു

Posted on: May 5, 2016

Smart-city-Kochi-Holiday-gr

കൊച്ചി : സ്മാർട്ട്‌സിറ്റിയിലെ മൂന്നാമത്തെ ടവറിന്റെ നിർമാണം ആരംഭിച്ചു.ഹോളിഡേ ഗ്രൂപ്പുമായി ചേർന്നാണ് മൂന്നാം ടവർ വികസിപ്പിക്കുന്നത്. 6.27 ഏക്കർ സ്ഥലത്ത് 10 നിലകളുള്ള ഇരട്ട ടവറുകളിലായി 14.37 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് മൂന്നാമത്തെ ഐടി ടവർ നിർമ്മിക്കുന്നത്. ടവർ പൂർത്തിയാകുമ്പോൾ 10,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാനാകും.

സാൻഡ്‌സ് ഇൻഫ്രബിൽഡ് 40 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള 35 നിലകളുള്ള ടവറാണ് നിർമ്മിക്കുന്നത്. 36 മാസത്തിനുള്ളിൽ പൂർത്തിയാകുന്ന ടവർ 22,000 പേർക്ക് തൊഴിലവസരം നൽകും.

സ്മാർട്ട്‌സിറ്റി 2020 ൽ പൂർണതോതിൽ സജ്ജമാകുമെന്ന് സിഇഒ ഡോ. ബാജു ജോർജ് പറഞ്ഞു. അതോടെ കൊച്ചിയുടെ ബിസിനസ്-സാമൂഹിക അന്തരീക്ഷം മാറും. സ്മാർട്ട്‌സിറ്റിയിലെ ആദ്യ ഐടി ടവറിൽ സിംഗപ്പൂർ ആസ്ഥാനമായുള്ള രണ്ട് കമ്പനികൾ ഉടനെ പ്രവർത്തനമാരംഭിക്കും. മാരി ആപ്പ്‌സ് മെയ് 20 നും സിഗ് നെറ്റ് സൊല്യൂഷൻസ് ജൂൺ ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്ന് അദേഹം പറഞ്ഞു.