കുമ്പളങ്ങിയിലെ അക്വാറ്റിക് റിസോർട്ടിന് ദേശീയ പ്രശംസ

Posted on: April 19, 2016

Architect-Kochuthommen-Math

കൊച്ചി : കൊച്ചിയിലെ കുമ്പളങ്ങിയിലെ അക്വാറ്റിക് റിസോർട്ടിനും ആർക്കിടെക്റ്റായ കൊച്ചുതൊമ്മൻമാത്യുവിനും ഇന്ത്യൻ ആർക്കിടെക്റ്റ് വിദഗ്ധരുടെ സംഘടയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ് (ഐഐഎ ) ന്റെ പ്രശംസ. 2015-ലെ മികച്ച ആർക്കിടെക്റ്റ് പദ്ധതികളായി തെരഞ്ഞെടുക്കപ്പെട്ട 61 മാതൃകകളിൽ നിന്നുമാണ് കേരളത്തിൽ നിന്നുമുള്ള കുമ്പളങ്ങിയിലെ അക്വാറ്റിക് റിസോർട്ടിന് പ്രത്യേക പ്രശംസ ലഭിച്ചത്.

നെൽക്കതിരിന്റെ മാതൃകയുൾക്കൊണ്ട് കുമ്പളങ്ങി കായലിൽ പൊങ്ങിക്കിടക്കുന്ന റിസോർട്ട് പൂർണ്ണമായും പ്രകൃതി സൗഹൃദമായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് കൊച്ചുതൊമ്മൻ മാത്യു പറഞ്ഞു. ജലവിതാനത്തിന്റെയും പരിസ്ഥിതിയുടേയും സംതുലനാവസ്ഥ നിലനിർത്തിയുള്ള നിർമ്മാണരീതിയാണ് അവലംബിച്ചിരിക്കുന്നത്. വില്ലേജ് ടൂറിസത്തിന്റെ ഉദാത്തമായ മാതൃകയായി കേന്ദ്രസർക്കാർ ഈ റിസോർട്ടിനെ ഉയർത്തിക്കാട്ടിയുണ്ടെന്നും കൊച്ചുതൊമ്മൻ മാത്യു പറഞ്ഞു.

Aquatic-Resort-Kumbalangi-Bഅന്താരാഷ്ട്ര പ്രമുഖരായ ആർക്കിടെക്റ്റുകളും ഇന്ത്യയിലെ പ്രശസ്ത ആർക്കിടെക്റ്റുകളും ഉൾപ്പെടെയുള്ള ജൂറിയാണ് മികച്ച മാതൃകകൾ തെരഞ്ഞെടുത്തത്. മികച്ച ഗാർഹിക പദ്ധതിയായി പിങ്കിഷ് ഷാ വിഭാവനം ചെയ്ത ലോണാവാല റെസിഡൻഷ്യൽ പദ്ധതിയും മികച്ച ലാൻഡ് സ്‌കേപ്പിംഗ് പ്രോജക്ടിന് വിവേക് സിംഹ് റാതോഡിന്റ രാജാർഹട്ട് മികച്ച ലാൻഡ് പദ്ധതിയും അർഹമായി. കൺസർവേഷൻ ആൻഡ് അഡാപ്റ്റ് റീയൂസ് പദ്ധതി വിഭാഗത്തിൽ സ്റ്റുഡിയോ 877 പൂനയിലെ ആർക്‌ടെക്ട് ഖുഷ്‌റ ഇറാനിയും ആർക്കിടെക്റ്റ് ഗവേഷണ പഠനങ്ങൾക്ക് ഭാവനാ വി വിമവാലയും നേടി. മഹീന്ദ്ര ആൻഡ് മഹീന്ദ്രക്കുവേണ്ടി ഷിമുൾ ജാവേരി കാദ്രി വിഭാവനം രൂപകല്പനചെയ്ത പദ്ധതിയാണ് മികച്ച വ്യവസായ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള മാതൃകയായി ജൂറി വിലയിരുത്തിയത്.