പുതിയ ലക്ഷ്വറി ടവറുമായി ടാറ്റാ ത്രിത്വം

Posted on: February 13, 2016

Tata-Tritvam-Big-a

കൊച്ചി : ടാറ്റാ റിയലിട്ടി ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ ആഡംബര ഭവന പദ്ധതിയായ ത്രിത്വത്തിന്റെ അഞ്ചാമത്തെ ടവർ കൊച്ചി മറൈൻ ഡ്രൈവിൽ ഒരുങ്ങുന്നു. മംഗളവനം പക്ഷി സങ്കേതത്തിന്റെയും അറബിക്കടലിന്റെയും ഭംഗി മതിയാകുവോളം അസ്വദിക്കാൻ കഴിയുന്ന രീതിയിൽ, അന്താരാഷ്ട്ര നിലവാരമുള്ള നിർമിതിയിൽ തയ്യാറാകുന്ന വാട്ടർ ഫ്രണ്ട് ടവറുകൾ അത്യാധുനിക ആഡംബരങ്ങളെല്ലാം സമന്വയിക്കുന്നവയാണ്.

ഇതാദ്യമായിട്ടാണ് ഉപയോക്താക്കൾക്കായി ടാറ്റാ ത്രിത്വം ഫ്‌ളെക്‌സിബിൾ പേമെന്റ് പദ്ധതി അവതരിപ്പിക്കുന്നത്. ഈ പദ്ധതിയിൽ അപ്പാർട്ടമെന്റ് വിലയുടെ 25 ശതമാനം ഉപയോക്താക്കൾ ആദ്യം അടച്ചാൽ 9.5 ശതമാനം വരെയുള്ള ഹോംലോണിന്റെ പലിശ തുക 2018 വരെ ത്രിത്വം അടയ്ക്കുന്നതാണ്. 20:80 സ്‌കീമിലാവട്ടെ, ഉപയോക്താക്കൾ അപ്പാർട്ടമെന്റ് വിലയുടെ 20 ശതമാനം തുക മാത്രം ആദ്യം അടയ്ക്കുകയും ബാക്കി തുക 2018 ജനുവരിയ്ക്കുള്ളിൽ അടച്ചു തീർക്കുയും ചെയ്താൽ മതി.

ത്രിത്വത്തിന്റെ 5 ടവറുകളിലായി മൂന്നും നാലും ബിഎച്ച്‌കെ ആഡംബര പാർപ്പിടങ്ങളാണുള്ളത്. പൂർണമായി സജ്ജീകരിച്ച ക്ലബ് ഹൗസ്, ഫിറ്റ്‌നെസ് സെന്റർ, യോഗ കോർട്ട്, സ്‌പോർട്ട്‌സ് പ്രേമികൾക്കായി ടെന്നീസ് കോർട്ട്, ജോഗിംഗ് ട്രാക്ക്, സ്വിമ്മിംഗ് പൂളുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ ത്രിത്വം പ്രൊജക്ടിൽ ഒരുക്കുന്നുണ്ട്. 2018 ജൂലൈയോടു കൂടി നിർമ്മാണം പൂർത്തിയാകുന്ന അഞ്ചാമത്തെ ടവറിന്റെ ബുക്കിംഗ് 2016 മാർച്ച് വരെ സ്വീകരിക്കും.