ന്യൂക്ലിയസ് സ്‌പെൽസ് തിരുവനന്തപുരത്ത്

Posted on: January 8, 2016

Nucleus-Spells-Tvm-Big

തിരുവനന്തപുരം : ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് തിരുവനന്തപുരം കിംസ് ആശുപത്രിക്കു സമീപം ആനയറയിൽ സ്‌പെൽസ് ഭവന പദ്ധതി പ്രഖ്യാപിച്ചു. ന്യൂക്ലിയസിന്റെ പതിനേഴാമത് പ്രോജക്ട് ആണ് സ്‌പെൽസ്.

മികച്ച ലൊക്കേഷനോപ്പം ഏവരും ആഗ്രഹിക്കുന്ന സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന സ്‌പെൽസ് ഒരു ഏക്കർ 32 സെന്റ് സ്ഥലത്ത് അഞ്ചു നിലകളിലായി 16 അപ്പാർട്ട്‌മെന്റുകളാണ് ഒരുക്കുന്നത്. 35 യൂണിറ്റുകളിലായി 19 വില്ലകളും ഇതിൽ ഉൾപ്പെടും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക നീന്തൽ കുളങ്ങൾ, ഹെൽത്ത് ക്ലബ്, ഇൻഡോർ കളിസ്ഥലങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം, സന്ദർശകരെ സ്വീകരിക്കാൻ പ്രത്യേകം മുറികൾ, സ്‌നൂക്കർ ടേബിൾ, ക്ലബ് ഹൗസ്, മൾട്ടി പർപ്പസ് ഹാൾ, ഹോം തിയേറ്റർ തുടങ്ങിയവയും സ്‌പെൽസിന്റെ പ്രത്യേകതകളായിരിക്കും.

കൊച്ചി കേന്ദ്രീകരിച്ച് 2010ൽ പ്രവർത്തനം ആരംഭിച്ച ന്യൂക്ലിയസിനു ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും ജനപ്രിയ ബിൽഡറായി മാറാൻ കഴിഞ്ഞിട്ടുണ്ടെന്ന് എംഡി എൻ. പി. നിഷാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. സാമൂഹ്യ ഉത്തരവാദിത്തമുള്ള ബിൽഡർ എന്ന നിലയിൽ ന്യുക്ലിയസ് തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവർക്ക് നൽകാനായി സർക്കാരിന്റെ ഭൂരഹിത മിഷനിലും പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തിൽ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് എക്‌സിക്യുട്ടീവ് ഡയറക്ടർ എൻ.പി. അബ്ദുൾ നാസറും പങ്കെടുത്തു.