ഓൺലൈൻ ഭവനലേലവുമായി എച്ച്ഡിഎഫ്‌സി റിയൽട്ടി

Posted on: November 26, 2015

HDFC-Realty-Big

കൊച്ചി : റിയൽ എസ്റ്റേറ്റ് അഡൈ്വസറി സ്ഥാപനമായ എച്ച്ഡിഎഫ്‌സി റിയൽട്ടി ഓൺലൈൻ ലേലത്തിനു വച്ച പുതിയ വീടുകൾക്കു ഉപഭോക്താക്കളിൽനിന്നു മികച്ച പ്രതികരണം. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഭവനലേലമാണിത്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച ലേലത്തിനു 155 കോടി രൂപയുടെ ലേലം ലഭിച്ചു. മൾട്ടി പ്രോപ്പർട്ടി ഓൺലൈൻ ഹോം ഓക്ഷൻ കമ്പനിയായ ഐബിഡ്‌മൈഹോം ഡോട്ട്‌കോമുമായി ചേർന്നാണ് കമ്പനി ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്.

കൊച്ചി, ബംഗലുരൂ, ചെന്നൈ എന്നീ നഗരങ്ങളിൽ പൂർണമായി പൂർത്തിയാക്കിയ മൂന്നു പ്രധാന ബിൽഡർമാരുടെ എട്ടു പദ്ധതികളിലെ വീടുകളാണ് ലേലത്തിനു വച്ചത്. ലേലത്തിൽ പങ്കെടുത്തതുകൊണ്ട് അതു വാങ്ങണമെന്നു നിർബന്ധമില്ല. വില്പനയ്ക്കു വച്ചിരിക്കുന്ന അപ്പാർട്ടുമെന്റുകളുടെ കൃത്യം എണ്ണം കട്ട് ഓഫ് വില എന്നിവ ഡിസംബർ ഏഴിനു പ്രഖ്യാപിക്കും.

ഓരോ പ്രോപ്പർട്ടിക്കും നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വില (റിസർവ് പ്രൈസ്) വിപണി വിലയേക്കാൾ 10-20 ശതമാനം കുറച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ ആകർഷകമായ വിലയാണ് നൂറുകണക്കിന് ബയർമാരെ ഈ ലേലത്തിലേക്ക് ആകർഷിച്ചത്.