ഒലിവ് ഔറാനിയ അവതരിപ്പിച്ചു

Posted on: November 25, 2015

Olive-Ourania-Edappally-Big

കൊച്ചി : ഒലിവ് ബിൽഡേഴ്‌സിന്റെ പുതിയ പാർപ്പിട പദ്ധതിയായ ഒലിവ് ഔറാനിയ കൊച്ചി ഇടപ്പള്ളിയിൽ ലോഞ്ച് ചെയ്തു.

പാർപ്പിട സമുച്ചയങ്ങളുടെ നിർമാണ രംഗത്ത് 31 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്‌സ് വ്യത്യസ്ത രീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ഈ ലക്ഷ്വറി പ്രോജക്ടിൽ എയർ കണ്ടീഷൻഡ് ലോബി, ചിൽഡ്രൻസ് പ്ലേ ഏരിയ, ആധുനിക ഹെൽത്ത് ക്ലബ്, പാർട്ടി ഏരിയ, റൂഫ്‌ടോപ് റിക്രിയേഷൻ ഏരിയ തുടങ്ങി ഒട്ടേറെ നൂതന സൗകര്യങ്ങളുണ്ട്.

തിരുവല്ല, ചേരാനല്ലൂർ, തൊടുപുഴ, കോതമംഗലം, പുത്തൻകുരിശ് എന്നിവിടങ്ങളിലും ഒലിവ് ബിൽഡേഴ്‌സ് പുതിയ പാർപ്പിട പദ്ധതികൾ ആരംഭിക്കും.