ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി അഞ്ചുലക്ഷം വീടുകൾ നിർമിക്കുന്നു

Posted on: November 22, 2015

Habitat-For-Humanity-Big

കൊച്ചി : രാജ്യാന്തര എൻജിഒ ആയ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി 2015-19 കാലയളവിൽ അഞ്ചു ലക്ഷം വ്യക്തികൾക്കു വീടുകളും ശുചിസൗകര്യങ്ങളും നിർമിക്കും. സെൻസിറ്റൈസ് ടു സാനിറ്റൈസ് പ്രചാരണപദ്ധതിയുടെ ഭാഗമായി രാജ്യത്തൊട്ടാകെ ഒരു ലക്ഷം ടോയ്‌ലറ്റുകൾ നിർമിച്ചുവരികയാണെന്നു ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ സാമുവൽ അറിയിച്ചു.

യുഎന്നിന്റെ സസ്‌റ്റൈനബിൾ ഡെവലപ്‌മെന്റിന്റെ ലക്ഷ്യത്തിനനുസൃതമായ ശുചിത്വസൗകര്യങ്ങളാണ് ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യയിൽ നിർമിക്കുന്നതെന്നും രാജൻ സാമുവൽ പറഞ്ഞു. പ്രവർത്തനം തുടങ്ങിയ 1983 മുതൽ ഇതേ വരെ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലായി 55,000 കുടുംബങ്ങൾക്കു വീടും ശുചിത്വ സൗകര്യങ്ങളും ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.