എൽഐസി ഹൗസിംഗ് ഫിനാൻസിന് 322 കോടി അറ്റാദായം

Posted on: July 31, 2014

Home-Loan-B

ഭവനവായ്പാ രംഗത്തു പ്രവർത്തിക്കുന്ന എൽഐസി ഹൗസിംഗ് ഫിനാൻസിന് നടപ്പുവർഷം ജൂൺ 30ന് അവസാനിച്ച ആദ്യ 322.13 കോടി അറ്റാദായം നേടി. മുൻവർഷം ഇത് 310.51 കോടിയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം ഈക്കാലയളവിൽ മുൻവർഷത്തെ 2178 കോടിയിൽനിന്ന് 17 ശതമാനം ഉയർന്ന് 2544 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 11 ശതമാനം ഉയർന്ന് 508 കോടി രൂപയായി.

നാഷണൽ ഹൗസിംഗ് ബാങ്ക് നിർദ്ദേശാനുസരണം നികുതി ബാധ്യതാ കരുതൽ ധനമായി 32.21 കോടി നീക്കിയതിനു മുൻപുള്ള ലാഭം 355 കോടിയും, നികുതിക്കു മുൻപുള്ള ലാഭം 488 കോടിയുമാണ്. മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം വളർച്ച നേടി. വ്യക്തിഗത വിഭാഗത്തിൽ നിഷ്‌ക്രിയ ആസ്തി മുൻവർഷത്തെ 0.51 ശതമാനത്തിൽ നിന്ന് 0.40 ശതമാനമായി കുറയ്ക്കാൻ കമ്പനിക്കു കഴിഞ്ഞതായി എൽഐസി ഹൗസിംഗ് ഫിനാൻസ് സിഇഒയും എംഡിയുമായ സുനിത ശർമ്മ പറഞ്ഞു.