ഗോദ്‌റെജ് പ്രോപ്പർട്ടീസിന് ഗോൾഡൻ പീകോക്ക് അവാർഡ്

Posted on: October 21, 2015

Godrej-Properties-Logo-Big

കൊച്ചി : ഗോദ്‌റെജ് പ്രോപ്പർട്ടീസിനു 2015-ലെ ‘ഗോൾഡൻ പീകോക്ക് അവാർഡ് ഫോർ സസ്റ്റൈനബിലിറ്റി’ അവാർഡ്. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് എം. എൻ വെങ്കടചെല്ലയ്യ ചെയർമാനായുള്ള ജൂറിയാണ് അവാർഡിനായി കമ്പനിയെ തെരഞ്ഞെടുത്തത്. ലണ്ടനിൽ പ്രത്യേകം സംഘടിപ്പിച്ച ഗോൾഡൻ പീകോക്ക് അവാർഡ്‌സ് ചടങ്ങിൽ ഡച്ചി ഓഫ് ലങ്കാസ്റ്റർ ചാൻസലറും യുകെ കാബിനറ്റ് മന്ത്രിയുമായ ഒലിവർ ലെറ്റ്‌വിൻ ആണ് കമ്പനിക്ക് അവാർഡു സമ്മാനിച്ചത്.

ലക്രം ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായി മിലിൻഡ് കാംഗിൾ, ഹിന്ദുജ ഗ്രൂപ്പ് കമ്പനികളുടെ കോ ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ, ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സ് ഇന്ത്യ പ്രസിഡന്റ് ലഫ്. ജനറൽ ജെ. എസ്. അലുവാലിയ ബ്രിട്ടീഷ് പാർലമെന്റ് അംഗം അലോക് ശർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഗോദ്‌റെജ് പ്രോപ്പർട്ടീസ് 12 നഗരങ്ങളിൽ വീട്, വാണിജ്യം, ടൗൺഷിപ്പ് തുടങ്ങിയ മേഖലകളിലായി 110.3 ദശലക്ഷം ചതുരശ്രയടി കെട്ടിടം നിർമിച്ചുവരികയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മികവിന്റെ അംഗീകാരമായി നൂറോളം പുരസ്‌കാരങ്ങൾ കമ്പനിക്കു ലഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനി ഓഫ് ദ ഈയർ, മോസ്റ്റ് റിലയബിൾ ബിൽഡർ ഓഫ് 2014, സിഎൻബിസി ആവാസ് റിയൽ എസ്റ്റേറ്റ് അവാർഡ്‌സ് 2014 തുടങ്ങിയ പുരസ്‌കാരങ്ങൾ തുടങ്ങിയവ ഇവയിലുൾപ്പെടുന്നു.