എൻജിനീയേഴ്‌സ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു

Posted on: September 16, 2015

 

ഫോഴ്‌സ് സംഘടിപ്പിക്കുന്ന എൻജിനീയേഴ്‌സ് ദിനാഘോഷങ്ങൾ കൊച്ചിയിൽ  ഡൊമിനിക് പ്രസന്റേഷൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.  ഹാഷിം പി എ (ജിഇഎഎൻ), എ റെജി സഖറിയ (എഎസ്ജിസി), എം ഡി നായർ (ഐജിഎസ്) എന്നിവർ സമീപം.

ഫോഴ്‌സ് സംഘടിപ്പിക്കുന്ന എൻജിനീയേഴ്‌സ് ദിനാഘോഷങ്ങൾ കൊച്ചിയിൽ ഡൊമിനിക് പ്രസന്റേഷൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.  ഹാഷിം പി എ (ജിഇഎഎൻ), എ റെജി സഖറിയ (എഎസ്ജിസി), എം ഡി നായർ (ഐജിഎസ്) എന്നിവർ സമീപം.

കൊച്ചി : ഫെഡറേഷൻ ഓഫ് രജിസ്റ്റേഡ് എൻജിനീയേഴ്‌സ് അസോസിയേഷൻസ് (ഫോഴ്‌സ്) ന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ കൺസ്ട്രക്ഷൻ എൻജിനിയീറിംഗ് കൂട്ടായ്മ നടത്തുന്ന എൻജിനീയേഴ്‌സ് ദിനാഘോഷങ്ങൾ ഡൊമിനിക് പ്രസന്റേഷൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എൻജിനിയേഴ്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് പത്തു ദിവസം നീളുന്ന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ ദിനത്തിൽ കൊച്ചി മെട്രോ നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷാ ബോധവത്കരണവും മോക്ക് ഡ്രില്ലും ഇതോടനുബന്ധിച്ചു നടത്തി.

ദുരന്തലഘൂകരണത്തിനുള്ള ഒരുക്കം, റോഡ് സുരക്ഷാ അവബോധവും ട്രാഫിക് പ്ലാനിംഗും, നിർമ്മാണ തൊഴിലാളികൾക്കുള്ള പരിശീലനവും സുരക്ഷാബോധവത്കരണവും, പുതിയ എൻജിനീയറിംഗ് ബിരുദധാരികൾക്ക് എൻജിനീയറിംഗ് പ്രാക്ടീസിലുള്ള ഓറിയന്റേഷൻ കോഴ്‌സുകൾ, എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. 2015 സെപ്തംബർ 25 വെള്ളിയാഴ്ച രാത്രി 7 ന് എറണാകുളം ഐ എം എ ഹാളിൽ എല്ലാ കൺസ്ട്രക്ഷൻ എൻജിനീയർമാരുടെയും എൻജിനീയറിംഗ് വിദ്യാർത്ഥികളുടെയും സംഗമത്തോടെയാണ് പരിപാടികൾ സമാപിക്കും.

സംസ്ഥാനത്തെ എൻജിനീയറിംഗ് പ്രഫഷന്റെയും കൂട്ടായ്മയുടെയും വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയ സീനിയർ എൻജിനീയർമാരെ ചടങ്ങിൽ ആദരിക്കും. ഹൈബി ഈഡൻ എം എൽ എ, തദ്ദേശ സ്വയംഭരണ – പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, ജില്ലാ കളക്ടർ എം ജി രാജമാണിക്യം ഐ എ എസ് എന്നിവരായിരിക്കും അതിഥികൾ. നിർമ്മാണരംഗത്തു പ്രവർത്തിക്കുന്ന 400 ഓളം എൻജിനീയർമാർ പരിപാടിയിൽ സംബന്ധിക്കും.

അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ & ജിയോടെക്‌നിക്കൽ കൺസൽട്ടന്റ്‌സ് (എഎസ്ജിസി), ഗ്രാഡ്വേറ്റ് അസോസിയേഷൻ ഓഫ് സിവിൽ എൻജിനീയേഴ്‌സ് (ഗ്രേസ്), ഇന്ത്യൻ ജിയോടെക്‌നിക്കൽ സൊസൈറ്റി (ഐജിഎസ്), ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ), ഗ്രാഡ്വേറ്റ് എൻജിനീയേഴ്‌സ് അസോസിയേഷൻ (ജിഇഎൻ), അസോസിയേഷൻ ഓഫ് കൺസ്ട്രക്ഷൻ എൻജിനിയേഴ്‌സ് (എസിഇ) എന്നിവയിലെ എൻജിനീയർമാരെയെല്ലാം ഉൾക്കൊള്ളുന്നതാണ് ഫോഴ്‌സ്.