സീപേൾ അറ്റ്‌കോയ്ക്ക് ജിസിസി നിക്ഷേപകരിൽ നിന്ന് വൻ ഡിമാൻഡ്

Posted on: September 14, 2015

Sea-Pearl-Atakoy-Istanbul-B

ദുബായ് : ടർക്കി ഇസ്താംബൂളിലെ സെവൻ സ്റ്റാർ ലക്ഷ്വറി പാർപ്പിട പദ്ധതിയായ സീപേളിന് അറ്റ്‌കോയ്ക്ക് ജിസിസിയിലെ നിക്ഷേപകരിൽ നിന്ന് വൻ ഡിമാൻഡ്. അടുത്തയിടെ ദുബായിൽ സമാപിച്ച സിറ്റിസ്‌കേപ് 2015 ൽ സീപേളിനെ അവതരിപ്പിച്ചിരുന്നു. പ്രമുഖ എമറാത്തി ഗായകൻ ഫയസ് അൽ സെയ്ദ് ആണ് പദ്ധതി അവതരിപ്പിച്ചത്.

ടർക്കിയിലെ പ്രമുഖർ റിയൽഎസ്റ്റേറ്റ് ഡെവലപ്പറായ കുസു ഗ്രൂപ്പും ഖത്തറിലെ ഡയർ റിയൽഎസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും ചേർന്നാണ് ഇസ്താംബൂളിലെ ഏറ്റവും വലിയ ആഡംബര പാർപ്പിട പദ്ധതി – സീപേൾ അറ്റ്‌കോയ് നടപ്പാക്കുന്നത്. 1474 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് പദ്ധതിയിലുള്ളത്. ഡീലക്‌സ് ഫൈവ് സ്റ്റാർ ഹോട്ടൽ, ഹൈഎൻഡ് ബൂട്ടിക്കുകൾ, റെസ്‌റ്റോറന്റുകൾ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും സീപേൾ അറ്റ്‌കോയയുടെ പ്രത്യേകതയാണ്.

സമുദ്രത്തിന്റെ സൗന്ദര്യം ആവാഹിക്കുന്നതിനൊപ്പം ആഡംബരത്തെ പുനർ നിർവചിക്കുകയാണ് സീപേൾ അറ്റ്‌കോയ് എന്ന് കുസു ഗ്രൂപ്പ് ചെയർമാൻ ഒസൻ കുസു പറഞ്ഞു. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ് സീപേൾ അറ്റ്‌കോയയിൽ നിക്ഷേപം നടത്തുന്നത്. 2017 ൽ പദ്ധതി നിക്ഷേപകർക്കു കൈമാറുമെന്നും ഒസൻ കുസു വ്യക്തമാക്കി.