മഹീന്ദ്ര ലൈഫ്‌സ്‌പേസിന് ജിആർഇഎസ്ബി അംഗീകാരം

Posted on: September 8, 2015

Mahindra-Lifespace-Logo-bigകൊച്ചി: മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലേപ്പേഴ്‌സിന് ആഗോള റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രി സംഘടനയായ ജിആർഇഎസ്ബിയുടെ അംഗീകാരം. കൺസ്ട്രക്ഷൻ മേഖലയിൽ നല്ല നിർമാണ രീതികൾ സ്ഥിരതയോടെ പിന്തുടരുന്നതിനും പുതിയ രീതികൾ ആരംഭിക്കുന്നതിനു മുൻകൈ എടുക്കുകയും ചെയ്യുന്നതിനുള്ള കമ്പനികളുടെ ജിആർഇഎസ്ബി പട്ടികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനമാണ് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സിനു ലഭിച്ചിട്ടുളളത്. തുടർച്ചയായ രണ്ടാം വർഷമാണ് കമ്പനിക്കു ഈ അംഗീകാരം കിട്ടുന്നത്.

സസ്‌റ്റെയ്‌നബിലിറ്റി എഡ്യൂക്കേഷൻ, കൺസ്ട്രക്ഷൻ ബെസ്റ്റ് പ്രാക്ടീസ് എന്നിവയിൽ കമ്പനിയുടെ രണ്ടു പദ്ധതികൾ ജിആർഇഎസ്ബി പ്രസിദ്ധീകരണത്തിനായി തെരഞ്ഞെടുത്തതായി മഹീന്ദ്ര ലൈഫ്‌സ്‌പേസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനിത അർജുൻദാസ് പറഞ്ഞു.