ക്രെഡായി കോൺക്ലേവ് ന്യൂഡൽഹിയിൽ

Posted on: December 7, 2013

Credai-Logo

കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായി)യുടെ നാഷണൽ കോൺക്ലേവ് 13, 14 തീയതികളിൽ ഡൽഹിയിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നടക്കും. ക്രെഡായി അംഗങ്ങൾക്കും അനുബന്ധ വ്യവസായങ്ങളിലെ പ്രതിനിധികൾക്കും രാജ്യത്തെ വ്യത്യസ്ത വിപണികളെക്കുറിച്ച് മനസിലാക്കാനാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് കേരളത്തിലെ ക്രെഡായി ചെയർമാൻ എസ്.എൻ രഘുചന്ദ്രൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭവനമേഖല ഇരട്ട അക്ക വളർച്ചയിലേക്ക് നയിക്കുന്ന ഗെയിം ചേഞ്ചർ എന്നതാണ് ഇത്തവണത്തെ കോൺക്ലേവിന്റെ പ്രമേയം. സമ്പദ്ഘടനയിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് 6.3 ശതമാനം സംഭാവന്യൂചെയ്യുന്നത് റിയൽ എസ്റ്റേറ്റ് മേഖലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് രണ്ടക്കത്തിലേക്ക് വളർത്തുന്നതിനായി എല്ലാ ഘടകങ്ങളെയും ഒരുമിച്ച് നിറുത്തി ഊർജം പകരാനുള്ള കേന്ദ്രീകൃത ശ്രമമാണ് ക്രെഡായി  നടത്തുന്നത്. ഇതിനുള്ള പൊതുവേദിയൊരുക്കുകയാണ് കോൺക്ലേവ് 2013ന്റെ ലക്ഷ്യം.

കേന്ദ്രമന്ത്രി ഗിരിജ വ്യാസ്, പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷൻ മൊണ്ടേക് സിംഗ് അലുവാലിയ, ബിജെപി ദേശീയ അധ്യക്ഷൻ രാജ്‌നാഥ് സിംഗ്, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, ധനകാര്യ സ്ഥാപന മേധാവികൾ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും.

കോൺക്ലേവിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി എസ്.എൻ രഘുചന്ദ്രൻനായരുടെ അധ്യക്ഷതയിൽ കേരള ചാപ്റ്റർ കൊച്ചിയിൽ ചേർന്നു. ക്രെഡായി നാഷണൽ എക്‌സിക്യൂട്ടീവ് അംഗം ഡോ. നജീബ് സഖറിയ, രഘുചന്ദ്രൻ നായർ,
ജോൺ തോമസ്, ജെ.പോൾ രാജ് എന്നിവർ സംബന്ധിച്ചു.

 

TAGS: Credai Conclave |