ഗോദറെജ് ഗോൾഡ് കൗണ്ടി ഒന്നാംഘട്ടം പൂർത്തിയായി

Posted on: July 19, 2015

Godrej-Gold-County-Villas-B

ബംഗലുരു : ഗോദറെജ് പ്രോപ്പർട്ടീസ് ബംഗലുരുവിൽ നിർമ്മിക്കുന്ന ഗോദറെജ് ഗോൾഡ് കൗണ്ടി പാർപ്പിട പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 33 വില്ലകളാണുള്ളത്. തുംകൂർ റോഡിൽ 12.8 ഏക്കർ സ്ഥലത്ത് 87 വില്ലകളും 22 ടൗൺഹൗസുകളും ഉൾപ്പെടുന്നതാണ് പദ്ധതി. വില്ലകൾകൾക്ക് 2,611 മുതൽ 4,113 ചതുരശ്രയടി വരെയാണ് വിസ്തീർണം. വില 1.90 കോടി രൂപ മുതൽ.

നീലമംഗല – ബാംഗളൂർ എക്‌സ്പ്രസ് വേയുടെ സാമീപ്യം, നൈസ് കോറിഡോർ, നിർദിഷ്ട ഹെസാരഘട്ട ക്രോസ് മെട്രോ സ്‌റ്റേഷൻ തുടങ്ങിയവ ഗോൾഡ് കൗണ്ടിയെ ആകർഷക നിക്ഷേപമാക്കുന്നു.