യുഎഇയിൽ അഫോഡബിൾ ഹൗസിംഗ് പദ്ധതിയുമായി മാഗ് പ്രോപ്പർട്ടി

Posted on: May 18, 2015

MAG-5-big

ദുബായ് : യുഎഇയിൽ അഫോഡബിൾ ഹൗസിംഗ് പദ്ധതിയുമായി മാഗ് പ്രോപ്പർട്ടി ഡവലപ്‌മെന്റ്. മാഗ് 5 എന്ന ബ്രാൻഡ് നെയിമുള്ള ഭവനപദ്ധതി ദുബായ് വേൾഡ് സെൻട്രലിലാണ് ഉയരുന്നത്. 2018 ൽ പൂർത്തിയാകുന്ന ആദ്യഘട്ടത്തിൽ 1,118 മിഡ്‌സൈസ് അപ്പാർട്ട്‌മെന്റുകളാണുള്ളത്. രണ്ടും മൂന്നും ഘട്ടങ്ങളിലും 1000 യൂണിറ്റുകൾ വീതമുണ്ടാകും. വൺബെഡ് റൂം അപ്പാർട്ട്‌മെന്റിന് 499,000 ദിർഹംസാണ് വില.

അപ്പാർട്ട്‌മെന്റ് വിലയുടെ 24 ശതമാനം തുക ആദ്യത്തെ 12 മാസത്തിനുള്ളിലും ശേഷിക്കുന്നത് 52 മാസത്തിനുള്ളിലും അടച്ചുതീർത്താൽമതി. സീറോ പെർസന്റ് ഇന്ററസ്റ്റിൽ മാഗ് പ്രോപ്പർട്ടി തന്നെ ഫൈനാൻസ് ചെയ്യുമെന്ന് സിഇഒ തലാൽ അൽ ഗധ പറഞ്ഞു.