ഐഡി ഫ്രഷ് യുഎഇയിൽ പ്ലാന്റ് സ്ഥാപിക്കുന്നു

Posted on: November 14, 2018

ദുബായ് : റെഡി ടു ഈറ്റ് വിഭവങ്ങളുടെ പ്രമുഖ നിർമാതാക്കളായ ബംഗലുരുവിലെ ഐഡി ഫ്രെഷ് ഫുഡ് യുഎഇയിൽ പ്ലാന്റ് സ്ഥാപിക്കുന്നു. അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ 40,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പ്ലാന്റ്. പരമ്പരാഗത ഇന്ത്യൻ പ്രാതൽ വിഭവങ്ങളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും വഴി ജിസിസി രാജ്യങ്ങളിലെ വിപണിയാണ് ഐഡി ഫ്രെഷ് ലക്ഷ്യമിടുന്നത്.

ഇഡ്ഡലി, ദോശ, റാഗി ഇഡ്ഡലി, റാഗി ദോശ, റവ ഇഡ്ഡലി, വട തുടങ്ങിയവ ഐഡി ഫ്രെഷ് ഫുഡിന്റെ ഉത്പന്നശ്രേണിയിലുണ്ട്. വീട്ടിൽ തയാറാക്കുന്ന ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരിലേക്ക് എത്തിക്കുകയാണ് തന്റെ ദൗത്യമെന്ന് ഐഡി ഫ്രെഷ് ഫുഡ്‌സ് സിഇഒയും സ്ഥാപകനുമായ പി.സി. മുസ്തഫ പറഞ്ഞു.