ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് അറേബ്യ സി.എസ്.ആർ അവാർഡ്

Posted on: October 8, 2018

ദുബായ് : അറേബ്യ സി.എസ്.ആർ അവാർഡ്‌സ് 2018 ൽ ഹെൽത്ത് കെയർവിഭാഗത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് പ്രത്യേക പുരസ്‌കാരം. സമൂഹത്തിന്റെ ഉന്നമനത്തിനായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ നിർവഹിച്ച സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിവിധ പ്രവർത്തനങ്ങൾ മാനിച്ചാണ് അറേബ്യ സി.എസ്.ആർ അവാർഡ്‌സിന്റെ 11 ാം പതിപ്പിൽ പ്രത്യേക പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. യുഎഇയുടെ മുൻ ജല-പരിസ്ഥിതി വകുപ്പ് മന്ത്രി ഡോക്ടർ സഈദ് അൽ കിന്ദിയും എമിറേറ്റ്‌സ് എൻവിറോൺമെന്റൽ ഗ്രൂപ്പ് അംഗങ്ങളും എമിറേറ്റ്‌സ് എൻവിറോൺമെന്റൽ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായ ഡോക്ടർ റാദിയ അൽ ഹാഷിമിയും ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

ലാഭവിഹിതം എന്നത് ഹെൽത്ത് കെയർ മേഖലയിൽ ഒരു ഉപോത്പന്നം മാത്രമായിരിക്കണമെന്ന നയത്തെ അടിസ്ഥാനമാക്കിയാണ് സമൂഹത്തിനും പരിസ്ഥിതിക്കും കഴിയാവുന്നത്രയും തിരികെ നൽകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.