ദുരിതാശ്വാസനിധിയിലേക്ക് കെ.എം ട്രേഡിംഗ് 2.35 കോടി രൂപ നല്‍കി

Posted on: September 6, 2018

ദുബായ് : യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.എം ട്രേഡിംഗ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.35 കോടി രൂപ സംഭാവന നല്‍കി.
ഇതില്‍ 35 ലക്ഷം രൂപ ഇന്ത്യക്കാരുള്‍പ്പെടെ കെ.എം ട്രേഡിംഗ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യക്കാരായ ജീവനക്കാര്‍ സമാഹരിച്ചതാണ്.

ഗ്രൂപ്പ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ കോരാത്ത് മുഹമ്മദ്ദ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് വ്യവസായ മന്ത്രി ഇ. പി ജയരാജന് ചെക്ക് കൈമാറി. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ഒരു നവ കേരളം പടുത്തുയര്‍ത്താന്‍ സാധിക്കുമെന്ന് കോരാത്ത് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

TAGS: K.M Trading |