ഷാർജ ഭരണാധികാരി നാല് കോടി രൂപ സഹായം നൽകി

Posted on: August 23, 2018

തിരുവനന്തപുരം : ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നാല് കോടി രൂപ സഹായം നൽകി.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സെയ്ദ് മുഹമ്മദ് നാല് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നൽകി. യുഎഇ കൈരളി കോ ഓർഡിനേറ്ററും പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ കൊച്ചുകൃഷ്ണൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് വൈ. എ. റഹീം എന്നിവർ സംബന്ധിച്ചു.