ഐബിഎംസിയും എൽ ഐ സി ഇന്റർനാഷണലും തമ്മിൽ വിപണന ധാരണ

Posted on: July 17, 2018

അബുദാബി : എൽ ഐ സി ഇന്റർനാഷനലും ബി എസ് സി (സി) ബഹ്റിൻ, എന്നിവയും ഐ ബി എം സി ഇന്റർനാഷണലുമായി ധാരണാപത്രം ഒപ്പുവച്ചു. എൽ ഐ സി ഇന്റർനാഷണലിന്റെ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ അബുദാബിയിൽ മാർക്കറ്റ് ചെയ്യാനും യു എ ഇ യിൽ തകാഫുൾ ഇൻഷുറൻസ്, റീ ഇൻഷുറൻസ് ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായാണ് ധാരണയായത്. യു എ ഇ യിലെ നിയമം അനുസരിച്ച് ആവശ്യമായ ലൈസൻസോടെ കമ്പനികൾ വ്യത്യസ്ത സംവിധാനങ്ങൾ ഒരുക്കും.

അബുദാബിയിലെ അൽ ബതീൻ പാലസ് മജ്‌ലിസിൽ നടന്ന ചടങ്ങിൽ ഐ ബി എം സി ഇൻറ്റർനാഷണൽ യു എ ഇ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഹമദ്, ഐ ബി എം സി ഗ്ലോബൽ നെറ്റ്വർക്ക് സിഇഒ യും മാനേജിംഗ് ഡയറക്ടറുമായ പി. കെ സജിത്കുമാർ, എൽ ഐ സി ഇന്റർനാഷണൽ സിഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഖണ്ഡ്‌വാൾ എൽ ഐ സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ( ഇന്റർനാഷണൽ ഓപ്പറേഷൻസ്) മിനി ഐപ്പ് എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. രാജ്യാന്തര ഇൻഷുറൻസ് വ്യവസായ മേഖലയിൽ പ്രമുഖരായ രണ്ട് ബില്യൺ യു എസ് ഡോളർ ആസ്തിയുള്ള എൽ ഐ സി ഇൻറ്റർനാഷണൽ ഐ ബി എം സി ഇന്റർനാഷണലുമായി ചേ ർന്ന് വിപുലീകരണത്തിന് ലക്ഷ്യമിടുന്നു.

എൽ ഐ സി ഇന്റർനാഷണലിൻറെ ചരിത്രത്തിലെ നിർണായക മുഹൂർത്തമാണിതെ് എൽ ഐ സി ഓഫ് ഇന്ത്യ ചെയർമാൻ വി. കെ ശർമ്മ പ്രത്യേക സന്ദേശത്തിൽ പറഞ്ഞു. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയും ഇന്റർനാഷണൽ ഏജൻസീസ് കമ്പനി ലിമിറ്റഡും (ഇൻറ്റർകോൾ) ചേർുള്ള സംയുക്ത സംരംഭ കമ്പനിയാണ് എൽ ഐ സി ഇന്റർനാഷണൽ എന്ന് അദേഹം ചൂണ്ടിക്കാട്ടി. 194.71 മില്യ ദിർഹം മൂലധനമാണ് കമ്പനിക്കുള്ളത്. കമ്പനിക്ക് രണ്ട് മില്യൺ യു എസ് ഡോളറിലേറെ ആസ്തിയുണ്ടെും ബഹ്റിൻ, ദുബായ്, അബുദാബി, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ സാന്നിധ്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐ ബി എം സിയുമായുള്ള പങ്കാളിത്തം കമ്പനിക്ക് ഏറെ ഗുണകരമാകുമെന്നും വി. കെ ശർമ പറഞ്ഞു.

എൽ ഐ സി ഇന്റർനാഷണലുമായി സഹകരിക്കുന്നതിലും ലൈഫ് ഇൻഷുറൻസ്, റീ ഇൻഷുറൻസ്, തകാഫുൾ ഇൻഷുറൻസ് സേവനങ്ങൾ രാജ്യാന്തര തലത്തിൽ ലഭ്യമാക്കുന്നതിലും സന്തോഷമുണ്ടെന്ന് ഐ ബി എം സി ഇന്റർനാഷണൽ യു എ ഇ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഹമദ് അഭിപ്രായപ്പെട്ടു. ഇന്ത്യയും യു എ ഇ യും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ദൃഢമാകുമെന്നും അദേഹം പറഞ്ഞു.

ഐ ബി എംസിയുമായുള്ള പങ്കാളിത്തത്തോടെ എൽ ഐ സിക്ക് യു എ ഇ യിലെ പ്രവാസി ഇന്ത്യക്കാരിലേക്ക് എത്താൻ കഴിയുമെന്ന് എൽ ഐ സി ഇന്റർനാഷണൽ സിഇഒ യും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഖണ്ഡ്‌വാൾ അഭിപ്രായപ്പെട്ടു.

ഇൻഷുറൻസ് മേഖലയിൽ യു എ ഇ ക്കും ഇന്ത്യയ്ക്കും ഒരുപോലെ ഗുണപരമാണ് എൽ ഐ സിയും ഐ ബി എം സിയും തമ്മിലുള്ള പങ്കാളിത്തമൈന്ന് ഐ ബി എം സി ഗ്ലോബൽ നെറ്റ്വർക്ക് സിഇഒ യും മാനേജിംഗ് ഡയറക്ടറുമായ പി. കെ. സജിത്കുമാർ അഭിപ്രായപ്പെട്ടു. ഐ ബി എം സിയുടെ യു എ ഇ – ഇന്ത്യ ബി ടു ബി പോർട്ടൽ, യു എ ഇ – ഇന്ത്യ ബി ടു ബി സെന്ററുകൾ, യു എ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് എന്നിവയിലൂടെ പ്രവാസി സമൂഹത്തിന് എൽ ഐ സി ഇന്റർനാഷണലിന്റെ വിശാലമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും അദേഹം പറഞ്ഞു.

എൽ ഐ സി ഇന്റർനാഷണൽ ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മിനി ഐപ്പ്, അബുദാബിയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ, ഐ ബി എം സി ഗ്ലോബൽ നെറ്റ്വർക്ക് സി ബി ഒ യും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി. എസ് അനൂപ്, ഉദ്യോഗസ്ഥ പ്രമുഖർ, ബിസിനസ്, കോർപ്പറേറ്റ് സമൂഹം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.