ആക്‌സിസ് ബാങ്ക് ഷാർജയിൽ പ്രവർത്തനം ആരംഭിച്ചു

Posted on: March 21, 2018

കൊച്ചി : ആക്‌സിസ് ബാങ്ക് യുഎഇയിലെ ഷാർജയിൽ പ്രവർത്തനം ആരംഭിച്ചു. ദുബായിയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പ്രതിനിധി ഓഫീസ് ഉദ്ഘാടനം ചെയ്തു. അബുദാബിക്കും ദുബായിക്കും ശേഷം യുഎഇയിലെ ആക്‌സിസ് ബാങ്കിന്റെ മൂന്നാമത്തെ ഓഫീസാണിത്.

ഷാർജയിലെ പ്രതിനിധി ഓഫീസിലൂടെ എൻആർഐകൾക്ക് പ്രധാനമായും ബാങ്കിന്റെ റീട്ടെയ്ൽ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കും. അജ്മൻ, ഉം അൽ ക്വയ്‌വാൻ റാസ് അൽഖൈമ, ഫുജൈറ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും സേവനങ്ങൾ ലഭിക്കും.

ഷാർജയിൽ പ്രതിനിധി ഓഫീസ് ആരംഭിക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ വഴിയൊരുങ്ങുമെന്നും ആക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു.

TAGS: Axis Bank |