യുഎഇയിലെ ജെംസ് വിദ്യാർത്ഥികൾക്ക് കനേഡിയൻ യൂണിവേഴ്‌സിറ്റിയുടെ സ്‌കോളർഷിപ്പ്

Posted on: March 7, 2018

ദുബായ് : യുഎഇയിലെ ജെംസ് വിദ്യാർത്ഥികൾക്ക് ദുബായിലെ കനേഡിയൻ യൂണിറ്റി 10 ദശലക്ഷം ദിർഹത്തിന്റെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. 2018-19 അധ്യനവർഷം മുതലാണ് സ്‌കോളർഷിപ്പ് നൽകുക. ജെംസ് വിദ്യാർത്ഥികളുടെ മാർക്കും തെരഞ്ഞെടുക്കുന്ന കോഴ്‌സും അടിസ്ഥാനമാക്കിയായിരിക്കും സ്‌കോളർഷിപ്പ് തുക നിശ്ചയിക്കുന്നത്.

ദുബായിലെ കനേഡിയൻ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ദുബായിലെയും കാനഡയിലെയും കാമ്പസുകളിൽ പഠിക്കാൻ കഴിയും. ജെംസ് എഡ്യൂക്കേഷനുമായി ചേർന്ന് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദുബായിലെ കനേഡിയൻ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. കരിം ചേലിൽ പറഞ്ഞു.

യുണി കണക്ട്ഡ് പദ്ധതിയടെ ആദ്യ പങ്കാളിയായി ദുബായിലെ കനേഡിയൻ യൂണിവേഴ്‌സിറ്റിയെ പ്രഖ്യാപിക്കുന്നതിൽ വളരെ അഭിമാനമുണ്ടെന്ന് ജെംസ് എഡ്യൂക്കേഷൻ സിഇഒ ദിനോ വർക്കി പറഞ്ഞു. ഐവിലീഗ് അടക്കമുള്ള യൂണിവേഴ്‌സിറ്റികളുമായി അന്താരാഷ്ട്രതലത്തിൽ ചേർന്ന് പ്രവർത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.