ദുബായിലെ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് വിഎഫ്എസിന്റെ വിൽപത്ര രജിസ്‌ട്രേഷൻ സംവിധാനം

Posted on: March 6, 2018

കൊച്ചി : ദുബായിലെ ഇന്ത്യൻ നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ വിഎഫ്എസ് ഗ്ലോബലിന്റെ സഹായത്തോടെ ദുബായ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ കോർട്ടിന്റെ വിൽപത്ര രജിസ്‌ട്രേഷൻ സംവിധാനം. ഇന്ത്യയിലെ നിക്ഷേപകർക്ക് ഏറ്റവും അധികം പ്രിയപ്പെട്ട രണ്ടാമത്തെ നിക്ഷേപ കേന്ദ്രമായി മാറുകയാണ് ദുബായ്. കണക്കുകൾ* പ്രകാരം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ആകെ 83.65 ബില്ല്യൺ ദിർഹമാണ് ഇന്ത്യക്കാർ നിക്ഷേപിച്ചത്. 2017-ൽ ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ യുഎഇ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയതും ഇന്ത്യാക്കാരാണ്.

ദുബായ് സർക്കാരിന്റെ സ്ഥാപനമായ ദുബായ് ഇന്റർനാഷണൽ കൊമേഴ്‌സ്യൽ കോർട്ടിന്റെ (ഡിഐഎഫ്‌സി) വിൽപത്ര സേവന കേന്ദ്രങ്ങളിൽ ദുബായ്, റാസ് അൽഖൈമ എന്നിവിടങ്ങളിലെ വിദേശ നിക്ഷേപരുടെ വിൽപത്രങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നതിനുള്ള സാഹചര്യമൊരുക്കുന്നു. യുഎഇക്കു പുറത്ത് താമസിക്കുന്ന ആളുകൾക്ക് ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ദുബായിലും റാസ് അൽ ഖൈമയിലുമുള്ള തങ്ങളുടെ ആസ്തിയുടെ വിൽപത്രം രജിസ്റ്റർ ചെയ്യാനും വിൽപത്രം തയ്യാറാക്കുന്നതിനും സാധിക്കും.

ഡിഐഎഫ്‌സിയിലെ വിദഗ്ധരുടെ സഹായത്തോടെ ഒരു ലാപ്‌ടോപ്പോ, സ്മാർട്ട്‌ഫോണോ ഉപയോഗിച്ച് വിൽപത്രം രജിസ്റ്റർ ചെയ്യാവുന്നതാണ്. വിൽപത്ര രജിസ്‌ട്രേഷന്റെ നടപടിയുടെ ഭാഗമായി വിഎഫ്എസ് ഗ്ലോബൽ സൗജന്യ ഐഡന്റിറ്റി വെരിഫികേഷൻ നൽകും.

വിൽപത്രം രജിസ്റ്റർ ചെയ്തതിന് ശേഷം 137 രാജ്യങ്ങളിൽ സാന്നിധ്യമുള്ള വിഎഫ്എസ് ഗ്ലോബലിന്റെ ഏതെങ്കിലും ആപ്ലികേഷൻ സെന്ററുകളിലെത്തി ഐഡന്റിറ്റി വെരിഫികേഷൻ നടത്താവുന്നതാണ് അല്ലെങ്കിൽ വിഎഫ്എസ് ഗ്ലോബലിന്റെ പ്രിതിനിധിയുടെ അപ്പോയ്‌മെന്റ് എടുത്തതിനുശേഷം വ്യക്തിയുടെ വീട്ടിൽ വച്ചോ, ഓഫീസിലോ ഐഡന്റിറ്റി പരിശോധന പൂർത്തിയാക്കാമെന്ന് (അപേക്ഷ സെന്ററിൽ നിന്ന് ഒരു നിശ്ചിത ദൂര പരിധിയിലാണെങ്കിൽ). വിഎഫ്എസ് ഗ്ലോബൽ സൗത്ത് ഏഷ്യ & മിഡിൽ ഈസ്റ്റ് സിഒഒ വിനയ് മൽഹോത്ര പറഞ്ഞു.