ലുലു എക്‌സ്‌ചേഞ്ച് ആർക്കിൻ ടെക്‌നോളജീസിൽ 25 കോടിയുടെ നിക്ഷേപം നടത്തും

Posted on: February 15, 2018

അബുദാബി : ലുലു എക്‌സ്‌ചേഞ്ച് ടെക് സ്റ്റാർട്ടപ്പായ ആർക്കിൻ ടെക്‌നോളജീസിൽ 25 കോടി രൂപയുടെ നിക്ഷേപം നടത്തും. ക്ലൗഡ് ബാങ്കിംഗ്, റിയൽടൈം റെമിറ്റൻസ്, ബിൽ പേമെന്റ്, പ്രീപെയ്ഡ് വിസ, മാസ്റ്റർ കാർഡുകൾ തുടങ്ങിയ സേവനങ്ങൾ ശക്തമാക്കാൻ ആർക്കിൻസ് ടെക്‌നോളീസുമായുള്ള കൂട്ടുകെട്ട് സഹായകമാകും. അബുദാബിയിലെ എഡിജിഎം ആസ്ഥാനമായാണ് ആർക്കിൻസ് പ്രവർത്തിക്കുന്നത്. റീട്ടെയ്ൽ, പൊതുമേഖല, ഹെൽത്ത്‌കെയർ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കു വേണ്ടി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ആപ്പുകളും നിർമ്മിച്ചിട്ടുണ്ട്.

2020 ടെ മൊത്തം ഇടപാടുകളുടെ 30 ശതമാനവും ഡിജിറ്റൽവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലു എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം. അതു കൊണ്ട് തന്നെ സാങ്കേതികരംഗത്തെ ഈ പങ്കാളിത്തം കൂടുതൽ കരുത്ത് പകരുമെന്ന് ലുലു എക്‌സ്‌ചേഞ്ച് എംഡി അദീബ് അഹമ്മദ് പറഞ്ഞു.

ലുലു എക്‌സ്‌ചേഞ്ചുമായുള്ള പ്രവർത്തനം ഏറെ അഭിമാനകരമാണെന്ന് ആർക്കിൻസ് ടെക്‌നോളജീസ് സിഇഒ റാൽഫ് സാന്റോസ് പറഞ്ഞു. സാമ്പത്തിക രംഗത്തെ കരുത്തരായ പങ്കാളികളായിരിക്കും ഇരു സ്ഥാപനങ്ങളുമെന്നും അദേഹം കൂട്ടിച്ചേർത്തു.