യു എ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് സമാപിച്ചു

Posted on: December 21, 2017

 

കൊച്ചി : ഐ ബി എം സി ഗ്രൂപ്പ് എണ്ണ ഇതര വ്യവസായ മേഖലയുടെ നിക്ഷേപക സാധ്യതകൾ സംബന്ധിച്ച് കഴിഞ്ഞ പത്ത് മാസമായി സംഘടിപ്പിച്ച് വന്ന യു എ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് സമാപിച്ചു. യു എ ഇ യിലെ ഏഴ് എമിറേറ്റുകളിലും തുടർച്ചയായ പന്ത്രണ്ട് മണിക്കൂർ സെഷനുകളാണ് ഐ ബി എം സി സംഘടിപ്പിച്ചത്. എണ്ണയിതര വ്യവസായ മേഖലയിൽ നിരവധി അവസരങ്ങളും നിക്ഷേപക സാധ്യതകളുമാണ് ബിസിനസ് ഫെസ്റ്റ് തുറന്നിട്ടത്.

നൂറിലേറെ ബിസിനസ് ശിൽപ്പശാലകളും വ്യവസായ സെമിനാറുകളും സമർപ്പിച്ചു. ഇരുപത്തഞ്ചോളം നിക്ഷേപ, ബിസിനസ് ഓഫറുകളാണ് ഫെസ്റ്റിൽ ഉറപ്പായത്. അഞ്ചോളം രാജ്യാന്തര കരാറുകളും ഒപ്പിട്ടു. പ്രവാസി ഇന്ത്യക്കാർക്കായി കേന്ദ്ര സർക്കാരിൻറെ പെൻഷൻ പദ്ധതികളുടെയും അബുദാബി ഗ്ലോബൽ മാർക്കറ്റ് ഫീഡർ പ്രഖ്യാപനവും എസ് എം ഇ / സ്റ്റാർട്ട് അപ്പ് പ്രഖ്യാപനവും ബിസിനസ് ഫെസ്റ്റിൻറെ നേട്ടമാണ്. സമാപന ചടങ്ങിൽ ഐ ബി എം സി യുടെ യു എ ഇ – ഇന്ത്യ ബിസിനസ് അംബാസഡർ അവാർഡ് യു എ ഇ മുൻ പരിസ്ഥിതി ജലവിഭവ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ കിന്ദിക്ക് സമ്മാനിച്ചു. യു എ എയിലെയും ഇന്ത്യയിലെയും സാമ്പത്തിക വളർച്ചയ്ക്കും വ്യവസായ വളർച്ചയ്ക്കും മുതൽക്കൂട്ടാണ് യു എ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റെന്ന് ഐ ബി എം സി ഗ്ലോബൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി. കെ സജിത്കുമാർ പറഞ്ഞു.

TAGS: IBMC Global |