ആറ് മാസത്തിനിടയിൽ 7,900 വോളണ്ടിയേർസിനെ അണിനിരത്തി ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാം

Posted on: December 6, 2017

ദുബായ് : ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാമിന് യുഎഇയിലും ജിസിസിയിലൂടനീളവും ഇന്ത്യയിലും ഫിലിപ്പൈൻസിലുമായി ആറുമാസത്തിനിടെ എട്ടായിരത്തോളം ആസ്റ്റർ വോളണ്ടിയർമാരുടെ സേവനം ആവശ്യക്കാരിലെത്തിച്ചു. സേവനനിരതമായ സമൂഹത്തിന് പിന്തുണ നൽകുകയെന്ന ലക്ഷ്യം നിറവേറ്റാൻ ആസ്റ്റർ @30 എന്ന ക്യാംപയിന്റെ ഭാഗമായുളള ആസ്റ്റർ വോളണ്ടിയർ പ്രോഗ്രാം അടുത്ത വർഷവും തുടരും.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ 30ാം വാർഷികാഘോഷം അടയാളപ്പെടുത്തുന്ന ആസ്റ്റർ @30 ക്യാംപയിന്റെ ഭാഗമായി ഈ വർഷം ജൂണിലാണ് ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാം പ്രഖ്യാപിക്കപ്പെട്ടത്. യുഎഇ പ്രസിഡന്റെ ഹിസ് ഹൈനസ് ഷൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച 2017 ദാനവർഷത്തിന് പിന്തുണയായാണ് ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാം വിഭാവനം ചെയ്യപ്പെട്ടത്. വോളണ്ടിയിറിംഗിനെ ദാനകർമ്മത്തിന്റെ അടിസ്ഥാനമായി കണ്ട് സ്ഥാപനം സേവനനിരതമായ സമൂഹത്തിന് പിന്തുണ നൽകുകയെന്ന ലക്ഷ്യം നിറവേറ്റുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാമിലൂടെ ലക്ഷ്യമിട്ടത്.

വിവിധ സംരംഭങ്ങളാണ് ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്. സൗജന്യ ശസ്ത്രക്രിയകളും പരിശോധനകളും ഉൾപ്പെടുന്നതാണിത്. ആസ്്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ കീഴിലുളള 96 ക്ലിനിക്കുകളിലും 18 ഹോസ്പിറ്റലുകളിലുമായാണ് ഇവ പൂർത്തിയാക്കിയത്. ഇതുവരെ 732 സൗജന്യ ശസ്ത്രക്രിയകളാണ് ആസ്റ്റർ വോളണ്ടേയർസ് പ്രോഗ്രാമിന്റെ ഭാഗമായി നൽകിയിട്ടുളളത്. ഇതിൽ 6 ശസ്ത്രക്രിയകൾ ജിസിസിയിലാണ് നിർവ്വഹിച്ചിട്ടുളളത്. അർഹരായ ആയിരകണക്കിന് രോഗികൾക്ക് സൗജന്യ പരിശോധനയും ചികിത്സയും ഇതിനകം പ്രോഗ്രാമിന്റെ ഭാഗമായി പ്രദാനം ചെയ്യാനും സാധിച്ചിട്ടുണ്ട്.

പ്രാദേശിക ഗവൺമെന്റ് വകുപ്പുകൾ, വിവിധ ആഗോള കമ്പനികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ചുകൊണ്ടാണ് പ്രവർത്തന സാന്നിധ്യമുളള വിവിധ രാജ്യങ്ങളിൽ ആസ്റ്റർ വോളണ്ടിയേർസ് സംരംഭങ്ങൾ യാഥാർത്ഥ്യമാക്കിയത്. അവിദഗ്ധ-വിദഗ്ധ തൊഴിലാളികളെ പ്രാഥമിക ജിവൻ രക്ഷാ മാർഗ്ഗങ്ങൾ പരിശീലിപ്പിക്കുന്ന ക്ലാസുകൾ ഇതിന്റെ ഭാഗമായിരുന്നു. 95,000 ലധികം പേർ ഇതിനകം പരിശീലനം സ്വായത്തമാക്കികഴിഞ്ഞു. 300,000 പേർക്ക് പരിശീലനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2018, 2019 വർഷങ്ങളിലും ഈ ദൗത്യം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

1276 മെഡിക്കൽ ക്യാംപുകളാണ് ഈ വർഷം ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധന ലഭ്യമാക്കിയ ഈ ക്യാംപുകൾ സ്ഥാപനത്തിന് പ്രവർത്തന സാന്നിധ്യമുളള രാജ്യങ്ങളിലെല്ലാം നടത്താൻ സാധിച്ചു.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്‌സസ്, പാരമെഡിക്കൽ ജീവനക്കാർ എന്നിവരെക്കൂടാതെ ആസ്റ്റർ മൊബൈൽ ക്ലിനിക്കുകളും ഈ വർഷം സോമാലിയയിലെയും ജോർദാനിലെയും ദുരന്ത നിവാരണ, അഭയാർത്ഥി സഹായ ദൗത്യത്തിൽ പങ്കാളികളായി. ദുബൈയിൽ നിന്നുളള ആസ്റ്റർ വോളണ്ടിയർമാരും ഈ ദൗത്യൽ നേരിട്ട് പങ്കെടുത്തിരുന്നു. ദുബൈ ഗവൺമെന്റിന്റെ ഔഖാഫ് ആൻഡ് മൈനേർസ് ആഫേർസ് ഫൗണ്ടേഷന്റെ സോമാലിയ ഫുഡ് ഫോർ ആഫ്രിക്ക സംരംഭം, യുണൈറ്റഡ് നാഷൻസ് ഹൈക്കമ്മീഷണർ ഫോർ റഫ്യൂജീസ് ഓഫിസ് സിറിയയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു ദൗത്യം പൂർത്തിയാക്കിയത്.

സമൂഹത്തിന്റെ പുരോഗതിക്കും മികവിനും ലക്ഷ്യമിട്ട് സേവനത്തിലൂടെ അവർക്ക് തിരികെ നൽകുകയെന്ന കടമയാണ് നിർവ്വഹിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വിവിധ ദേശാതിർത്തികളും ഭൂമേഖലകളും കടന്നാണ് അർഹരായവരിലേക്ക് സഹായമെത്തിക്കുന്ന ഈ ദൗത്യം നിറവേറ്റിക്കൊണ്ടിരിക്കുന്നത്. സ്ഥിരോത്സാഹവും കഠിനപ്രയത്‌നവുമുണ്ടെങ്കിൽ ലക്ഷ്യം യാഥാർത്ഥ്യമാക്കെമെന്ന് തെളിയിക്കുന്നതാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാമിന്റെ വിജയമെന്നും ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ വോളണ്ടിയേർസിന്റെ വളർച്ചയിലും അതിന്റെ വോളണ്ടിയേർസിന്റെ എണ്ണം 7,900 ലെത്തിയതിലും ഞാൻ ഏറെ അഭിമാനിക്കുന്നു. 7900 വോളണ്ടിയർമാരിൽ 2,541 പേർ യുഎഇയിൽ നിന്നുമാണെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ പ്രോഗ്രാമിന്റെ വിജയത്തോടെ ഞങ്ങൾ തന്നെയാണ് ആദരിക്കപ്പെട്ടിരിക്കുന്നത്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എന്ന സ്ഥാപനം സേവനനിരതമായ ആ സമൂഹത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കുമായി പ്രവർത്തിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ ഞങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

നൂറിലധികം ഭിന്ന ശേഷിക്കാരായ ആളുകൾക്ക് ജോലി നൽകുന്ന ദൗത്യത്തിനും ആസ്റ്റർ വോളണ്ടിയേർസ് ഇതിനകം തുടക്കമിട്ടുകഴിഞ്ഞു. ഇതുവരെയായി 52 ഭിന്നശേഷിയുളള വ്യക്തികൾക്ക് ആസ്റ്ററിന്റെ സ്ഥാപനങ്ങളിൽ നിയമനം നൽകാൻ സാധിച്ചു.

വിവിധ പ്രേദശങ്ങളിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാംപുകളിലൂടെ 30000 യൂണിറ്റ് രക്തം ശേഖരിക്കാനുളള സൗകകര്യമൊരുക്കുന്ന യജ്ഞത്തിനും ആസ്റ്റർ വോളണ്ടിയേർസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആസ്റ്ററിന് കീഴിലുളള ക്ലിനിക്കുകൾ, ഹോസ്പിറ്റലുകൾ, മൊബൈൽ ക്ലിനിക്കുകൾ എന്നിവ അണിനിരക്കുന്ന ഈ സംരംഭത്തിൽ യുഎഇയിൽ മാത്രമായി 12,000 യൂണിറ്റ് രക്തം ശേഖരിക്കാനാണ് സൗകര്യമൊരുക്കുന്നത്.

ഡിസംബർ 11 ന് സംഘടിപ്പിക്കപ്പെടുന്ന ഗാല ഡിന്നർ ഇവന്റിലൂടെ ആസ്റ്റർ @30 എന്ന 30ാം വാർഷികാഘോഷങ്ങൾക്ക് സമാപനമാകും. കഴിഞ്ഞ 30 വർഷത്തോളമായി ആസ്റ്ററിന്റെ വളർച്ചയിലും വികാസത്തിലും ഒപ്പം നിന്നവരെ ആദരിക്കുന്നതിനും ഒപ്പം ഇനിയുളള ആസ്റ്റർ വോളണ്ടിയേർസ് പ്രോഗ്രാമിന്റെ ഭാവി പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്നതിനും ചടങ്ങ് സാക്ഷിയാകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അധികൃതർ അറിയിച്ചു.