തൊഴിൽ മന്ത്രി രാമകൃഷ്ണൻ ഷെയ്ഖ് നഹ്യാനുമായി കൂടിക്കാഴ്ച നടത്തി

Posted on: October 16, 2017

അബുദാബി : തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ യുഎഇ സാംസ്‌കാരിക-വൈജ്ഞാനിക വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഷെയ്ഖ് നഹ്യാന്റെ അബുദാബിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

യുഎഇയുടെ വികസനത്തിൽ കേരളത്തിൽ നിന്നുള്ള തൊഴിലാളികളുടെ പങ്കിനെ ഷെയ്ഖ് നഹ്യാൻ പ്രകീർത്തിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണൻ കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറന്മുള കണ്ണാടി ഷെയ്ഖ് നഹ്യാന് സമ്മാനിച്ചു.

പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലി, അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ ശശിധരൻ നായർ, തൊഴിൽപരിശീലന കേന്ദ്രം എംഡി ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.