ശോഭ ഗ്രൂപ്പ് ഹാർട്ട്‌ലാൻഡ് അഫ്‌ളക്‌സ് അവതരിപ്പിച്ചു

Posted on: June 13, 2017

ദുബായ് : ശോഭ ഗ്രൂപ്പ് ഹാർട്ട്‌ലാൻഡ് ഗ്രീൻസ് മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഹാർട്ട്‌ലാൻഡ് അഫ്‌ളക്‌സ് അവതരിപ്പിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിൽ നിർമ്മിച്ച ഹാർട്ട്‌ലാൻഡ് ഗ്രീൻസ് അപ്പാർട്ട്‌മെന്റുകളുടെ അതേ സവിശേഷ നിലവാരം പുലർത്തുന്ന മിതമായ നിരക്കിൽ ലഭ്യമാകുന്ന അഡംബര അപ്പാർട്ട്‌മെന്റുകളാണ് ഹാർട്ട്‌ലാൻഡ് അഫ്‌ളക്‌സിലുള്ളത്. എൽ മാതൃകയിലുള്ള രണ്ട് കെട്ടിടങ്ങളിലായാണ് സ്റ്റുഡിയോകളും 1,2,3 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും നിർമ്മിക്കുന്നത്.

വ്യത്യസ്്ത രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കായി നഗരഹൃദയത്തോടു ചേർന്ന് നാഗരിക ജീവിതം ലഭ്യമാക്കാൻ ശോഭ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ പിഎൻസി മേനോൻ പറഞ്ഞു.

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി, ജീവിതശൈലിക്ക് ഇണങ്ങുംവിധമുള്ള രണ്ട് പോഡിയങ്ങളും 12 ഫ്‌ളോർ പ്ലാനും അടങ്ങുന്നതാണ് കെട്ടിടത്തിന്റെ രൂപരേഖ. സമീകൃതമായ സ്ഥലവിനിയോഗം സാധ്യമാക്കിയിരിക്കുന്ന അപ്പാർട്ട്‌മെന്റുകൾ 468 മുതൽ 1,378 ചതുരശ്ര അടിവരെ വലുപ്പത്തിലുള്ളവയാണ്. ദുബായ് കനാലിന്റെ കാഴ്ചഭംഗി തടസങ്ങളില്ലാതെ ആസ്വദിക്കാവുന്ന വിധമാണ് നിർമ്മിക്കുന്നത്. മുൻ ഓഫറുകളേക്കാൾ ആകർഷകമാണ് ഈ അപ്പാർട്ട്‌മെന്റുകളുടെ വില. 2019 ഒക് ടോബറിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജീവിത ശൈലി, വിനോദ താത്പര്യങ്ങൾ എന്നിവ കണക്കിലെടുത്ത് എല്ലാവിധ ക്രമീകരണങ്ങളും ശോഭ ഹാർട്ട്‌ലാൻഡിന്റെ മൂന്നാംഘട്ടത്തിൽ ഒരുക്കുന്നുണ്ട്. വെള്ളച്ചാട്ടം, കുളം, ജോഗിംഗ് ട്രാക്ക്, കുട്ടികൾക്ക് കളിക്കാനുള്ള പോഡിയം, പോഡിയം ലെവലിലുള്ള അപ്പാർട്ട്‌മെന്റുകൾക്ക് സ്വകാര്യ പൂന്തോട്ടം തുടങ്ങിയവയുമുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ റീട്ടെയ്ൽ സ്‌റ്റോറും ഔട്ട്‌ഡോർ ജിമ്മും ഉണ്ട്.