സമി സബിൻസ യുഎഇയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിച്ചു

Posted on: February 11, 2017

കൊച്ചി : യുഎസ് ആസ്ഥാനമായ ബഹുരാഷ്ട്ര ഹെൽത്ത് സയൻസ് കമ്പനിയായ സമി സബിൻസ ഗ്രൂപ്പ് നൂതന ഉത്പന്നങ്ങളുമായി യുഎഇയിലേയ്ക്ക് പ്രവർത്തനം വിപുലീകരിച്ചു. പുതിയ വിപണന കേന്ദ്രം വിതരണക്കാർക്കും ഉപയോക്താക്കൾക്കും മെച്ചപ്പെട്ട സേവനമൊരുക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ട് വർഷത്തിനകം കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ സാന്നിധ്യം അറിയിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.

മലയാളിയായ ഡോ. മുഹമ്മദ് മജീദ് നേതൃത്വം നൽകുന്ന സമി സബിൻസ ഗ്രൂപ്പിന് 125 ലേറെ പേറ്റന്റുകൾ സ്വന്തമായുണ്ട്. പ്രോട്ടീൻ, ഫൈബർ, കുർക്യുമിൻ, പ്രോബയോട്ടിക്‌സ്, സ്‌പോർട്‌സ് ന്യൂട്രിയന്റ്‌സ് എന്നീ വിഭാഗങ്ങളിലെ ഉത്പന്നങ്ങൾക്കൊപ്പം ഡയബറ്റിക് ആൻഡ് മെറ്റബോളിസം മാനേജ്‌മെന്റ് പ്രൊഡക്ടുകളും സമി ഡയറക്ട് വിപണിയിലെത്തിക്കുന്നുണ്ട്. അമ്പതിലധികം പ്രകൃതിദത്ത സൗന്ദര്യപരിചരണ ഉത്പന്നങ്ങളും സമി സബിൻസയുടേതായി വിപണിയിൽ ലഭ്യമാണ്.

ലോകമെങ്ങും വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഉതകുന്ന ഉത്പന്നങ്ങളാണ് തങ്ങൾ ലഭ്യമാക്കുന്നതെന്ന് സമി സബിൻസ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ഗ്രൂപ്പ് ചെയർമാനുമായ ഡോ. മുഹമ്മദ് മജീദ് പറഞ്ഞു. ദുബായിയിലെ പുതിയ കേന്ദ്രത്തിൽ ന്യൂട്രാസ്യൂട്ടിക്കൽസ്, ജൊഹാര ബ്രാൻഡിലുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഉൾപ്പടെ സമി ഡയറക്റ്റിന്റെ എല്ലാവിധ ഉത്പന്നങ്ങളും ലഭ്യമാണ്. വിതരണക്കാർക്കും ഉപഭോക്താക്കൽക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വിൽപ്പന വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ സെന്റർ ആരംഭിച്ചതെന്ന് ഡോ.മജീദ് പറഞ്ഞു.