ജെംസ് എഡ്യൂക്കേഷൻ ലോയൽറ്റി പ്രോഗ്രാമിന് തുടക്കംകുറിച്ചു

Posted on: January 13, 2017

ദുബായ് : ജെംസ് എഡ്യൂക്കേഷൻ യുഎഇയിലെ പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡുകളുമായി ചേർന്ന് ജെംസ് സ്‌കൂൾ നെറ്റ്‌വർക്കിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി പുതിയ പ്രിവിലേജ് ആൻഡ് റിവാർഡ്‌സ് പദ്ധതിക്ക് തുടക്കം കുറിച്ചു. ലോയൽറ്റി അംഗങ്ങൾക്ക് ബാങ്കിംഗ്, റീട്ടെയ്ൽ, യാത്ര, ഭക്ഷണം തുടങ്ങിയ മേഖലകളിൽ ആകർഷകമായ ഇളവുകൾ ലഭിക്കും.

രക്ഷിതാക്കൾക്ക് എല്ലാ മേഖലകളിലും മികച്ച സേവനം ഉറപ്പുവരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജെംസ് എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടറും ബോർഡ് മെംബറുമായ ഡിനോ വർക്കി പറഞ്ഞു.

ജെംസ് കുടുംബത്തിലെ എല്ലാവരുമായുള്ള ബന്ധം ശക്തമാക്കാനാണ് പ്രിവിലേജ് ആൻഡ് റിവാർഡ്‌സ് പദ്ധതിയിലൂടെ ചെയ്യുന്നതെന്ന് സീനിയർ വൈസ് പ്രസിഡന്റ് (കസ്റ്റമർ ലോയൽറ്റി) മാനവ ഫെർണാണ്ടസ് പറഞ്ഞു.

TAGS: GEMS Education |