പിണറായി വിജയൻ ദുബായ് ഹോൾഡിംഗ് വൈസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

Posted on: December 22, 2016

ദുബായ് : യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് ഹോൾഡിംഗ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഹമ്മദ് ബിൻ ബ്യാത്തുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി സ്മാർട്ട്‌സിറ്റിയുടെ പൂർത്തീകരണവും വികസനവും സംബന്ധിച്ച കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. സ്മാർട്ട് സിറ്റിക്കു പുറമെ കേരളത്തിൽ നിക്ഷേപം നടത്താൻ ദുബായ് ഹോൾഡിംഗ് താത്പര്യം പ്രകടിപ്പിച്ചു.

 

ദുബായ് സ്മാർട്ട്‌സിറ്റി സിഇഒയും കൊച്ചി സ്മാർട്ട്‌സിറ്റി വൈസ് ചെയർമാനുമായ ജാബർ ബിൻ ഹാഫിസ്, പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും കൊച്ചി സ്മാർട്ട്‌സിറ്റിയുടെ പ്രത്യേക ക്ഷണിതാവുമായ പദ്മശ്രീ എം എ യൂസഫലി, അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഐഎഎസ്, കൊച്ചി സ്മാർട്ട്‌സിറ്റി എംഡി ബാജു ജോർജ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.