സുസ്ഥിര വ്യവസായവത്കരണത്തിന് സീമെൻസ് ജിഎംഐഎസുമായി കൈകോർക്കുന്നു

Posted on: October 11, 2016

siemens-with-gmis-big

അബുദാബി : സുസ്ഥിര വ്യവസായവത്കരണത്തിന് ജർമ്മനിയിലെ സീമെൻസ് ഗ്ലോബൽ മാനുഫാക്ചറിംഗ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ സമ്മിറ്റുമായി കൈകോർക്കുന്നു. 2017 മാർച്ചിൽ അബുദാബിയിലാണ് ഗ്ലോബൽ മാനുഫാക്ചറിംഗ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ സമ്മിറ്റ്. യുഇഎ ഗവൺമെന്റിന്റെ സാമ്പത്തികമന്ത്രാലയത്തിന്റെയും യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെയും പിന്തുണയോടെയാണ് വ്യവസായവത്കരണ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ആഗോള നിർമാണ-വ്യവസായവത്കരണ ഉച്ചകോടിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സീമെൻസ് എജി പ്രസിഡന്റും സിഇഒയുമായ ജോ കൈസർ പറഞ്ഞു. സീമെൻസ് 2030 ൽ നെറ്റ് സീറോ കാർബൺ ഫുട്പ്രിന്റ് നേടുന്ന ആദ്യ വ്യവസായ സ്ഥാപനമായി മാറുമെന്നും അദേഹം ചൂണ്ടിക്കാട്ടി. 2020 ടെ കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ പകുതിയായി കുറയും. ഈ ലക്ഷ്യങ്ങൾക്കു വേണ്ടി 100 മില്യൺ യൂറോയാണ് സീമെൻസ് ചെലവഴിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

ജിഎംഐസുമായി സീമെൻസിന്റെ കൂട്ടുകെട്ടിനെ യുണിഡോ ഡയറക്ടർ ജനറൽ ലീ യോംഗ് സ്വാഗതം ചെയ്തു.