എയർ അറേബ്യ ടോപ്പ് 50 ഗ്ലോബൽ എയർലൈനകളിൽ മൂന്നാമത്

Posted on: October 10, 2016

air-arabia-big

ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച 50 എയർലൈനകളുടെ 2016 ലെ ലിസ്റ്റിൽ എയർ അറേബ്യ മൂന്നാമത്. ആഗോളതലത്തിലുള്ള 137 വിമാനക്കമ്പനികളെ വിലയിരുത്തിയ ശേഷമാണ് എയർഫിനാൻസ് ജർണൽ 50 എയർലൈനുകളുടെ ലിസ്റ്റ് തയാറാക്കിയത്.

മൊത്തവരുമാനം, അറ്റ വരുമാനം, യാത്രക്കാരിൽ നിന്നുള്ള നേട്ടം, ലിക്വിഡിറ്റി തുടങ്ങിയ ധനകാര്യ മാനദണ്ഡങ്ങളും പരിഗണിച്ചു. എയർ അറേബ്യ പുലർത്തുന്ന ഉയർന്ന പ്രവർത്തന മികവാണ് ഈ നേട്ടത്തിനുകാരണമെന്ന് ഗ്രൂപ്പ് സിഇഒ അദിൽ അൽ അലി പറഞ്ഞു.