കല്യാൺ ജുവല്ലേഴ്‌സ് ദുബായിൽ പുതിയ ഷോറൂം തുറന്നു

Posted on: October 9, 2016

kalyan-jewellers-karama-cen

ദുബായ് : കല്യാൺ ജുവല്ലേഴ്‌സ് ദുബായ് കരാമസെന്ററിൽ പുതിയ ഷോറൂം തുറന്നു. കല്യാൺ ജുവല്ലേഴ്‌സിന്റെ യുഎഇയിലെ 12 ാമത്തെ ഷോറൂമാണിത്. ചലചിത്രതാരങ്ങളും കല്യാൺ ബ്രാൻഡ് അംബാസഡർമാരുമായ നാഗാർജുന, പ്രഭു, ഗണേശൻ, മഞ്ജു വാര്യർ എന്നിവർ ചേർന്ന് വൻജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

യുഎഇയിൽ ഒരു ലക്ഷത്തിലേറെ കസ്റ്റമേഴ്‌സിന്റെ പിന്തുണ കല്യാണിനുണ്ടെന്ന് കല്യാൺ ജുവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാൺ 2013 ൽ ആണ് യുഎഇയിൽ ആദ്യ ഷോറൂം തുറക്കുന്നത്. നടപ്പു സാമ്പത്തികവർഷം 3 ഷോറൂമുകൾ കൂടി യുഎഇയിൽ ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.