അഡ്രസ് ജുമൈറ റിസോർട്ട് + സ്പാ ബീച്ച്ഫ്രണ്ട് പ്രോജക്ട് അവതരിപ്പിച്ചു

Posted on: September 26, 2016

address-jumeirah-resort-s

ദുബായ് : എമ്മാർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ദുബായ് മറീനയിൽ അഡ്രസ് ജുമൈറ റിസോർട്ട് + സ്പാ ബീച്ച് ഫ്രണ്ട് പദ്ധതി അവതരിപ്പിച്ചു. പഞ്ചനക്ഷത്ര ആഡംബര ഹോട്ടലും റെസിഡൻഷ്യൽ പദ്ധതിയും ഉൾപ്പടെ 290 മീറ്റർ ഉയരത്തിൽ 74 നിലകളുള്ള ഇരട്ട ഗോപുരങ്ങളാണ് പദ്ധതിയുടെ മുഖ്യസവിശേഷത.

ഷെയ്ഖ് സായിദ് റോഡിൽ നിന്നും ജുമൈറ ബീച്ച് റോഡിൽ നിന്നും സുഗമമായ പ്രവേശനം സാധ്യമാണ്. 182 മുറികളും സ്യൂട്ടുകളും അഡ്രസ് ജുമൈറ റിസോർട്ട് ലക്ഷ്വറി ഹോട്ടലിലുണ്ട്. ഫ്രീഹോൾഡ് സർവീസ്ഡ്-റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾ വാങ്ങാനുള്ള സുവർണാവസരം കൂടിയാണിത്.

കോർപറേറ്റ് – ലിഷർ വിസിറ്റേഴ്‌സിന് അനുയോജ്യമായ ഡെസ്റ്റിനേഷനാണ് അഡ്രസ് ജുമൈറ റിസോർട്ട് + സ്പാ എന്ന് എമ്മാർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചീഫ് ഓപറേഷൻസ് ഓഫീസർ ക്രിസ് ന്യുമാൻ പറഞ്ഞു. 19,690 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പദ്ധതി അതുല്യമായ ആർക്കിടെക്ച്ചർ നിർമ്മിതിയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.