എയർ അറേബ്യ സിഇഒ അദിൽ അൽ അലിക്ക് അവാർഡ്

Posted on: September 25, 2016

air-arabia-ceo-airline-ceo

ഷാർജ : എയർ അറേബ്യ ഗ്രൂപ്പ് സിഇഒ അദിൽ അൽ അലിക്ക് എയർലൈൻ സിഇഒ ഓഫ് ദ ഇയർ അവാർഡ്. ലോകോസ്റ്റ് എയർലൈനായ എയർ അറേബ്യയെ മിഡിൽഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നതിൽ വഹിച്ച പങ്കുകണക്കിലെടുത്താണ് പുരസ്‌കാരം.

പത്താമത് സിഇഒ മിഡിൽഈസ്റ്റ് അവാർഡിന്റെ ഭാഗമായി ദുബായ് ജുമൈറ ബീച്ചിലെ ഫോർസീസൺസ് റിസോർട്ടിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. എയർ അറേബ്യ ടീമിന്റെ പേരിൽ പുരസ്‌കാരം സ്വീകരിക്കുന്നുവെന്ന് അദിൽ അൽ അലി പറഞ്ഞു. എയർ അറേബ്യ 2015 ൽ 23 ഉം 2016 ൽ ഇതേവരെ 5 ഉം പുതിയ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങി. അഞ്ചാമത്തെ ഹബ് ജോർദാനിലെ ക്യൂൻ അലിയ ഇന്റർനാഷണൽ എയർപോർട്ടിൽ ആരംഭിച്ചതായും അദേഹം ചൂണ്ടിക്കാട്ടി. 33 രാജ്യങ്ങളിലെ 120 ഡെസ്റ്റിനേഷനുകളിലേക്കാണ് ഇപ്പോൾ എയർ അറേബ്യ സർവീസുള്ളത്.