യുഎഇ ഈജിപ്ത് സെൻട്രൽ ബാങ്കിൽ 1 ബില്യൺ ഡോളർ നിക്ഷേപിച്ചു

Posted on: August 24, 2016

Egypt-central-bank-Big

ദുബായ് : യുഎഇ ഈജിപിത് സെൻട്രൽ ബാങ്കിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചു. ആറ് വർഷമാണ് നിക്ഷേപ കാലാവധി. ഈജിപ്ത് അഭിമുഖീകരിക്കുന്ന വിദേശനാണ്യ ശോഷണം കണക്കിലെടുത്താണ് യുഎഇയുടെ നിക്ഷേപം. വിദേശനാണ്യ ശേഖരം 2011 ലെ 36 ബില്യൺ ഡോളറിൽ നിന്ന് ഈ വർഷം ജൂലൈയിൽ 15.53 ബില്യൺ ഡോളറായി കുറഞ്ഞു.

ഈ വർഷം ഏപ്രിലിൽ യുഎഇ ഈജിപ്തിന് നാല് ബില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. 2 ബില്യൺ ഡോളറിന്റെ മൂലധന നിക്ഷേപവും 2 ബില്യൺ ഡോളറിന്റെ സെൻട്രൽ ബാങ്ക് നിക്ഷേപവും ഉൾപ്പടെയാണിത്. ഭരണമാറ്റത്തിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20 ബില്യൺ ഡോളറിന്റെ സഹായമാണ് ഈജിപ്തിന് ലഭിച്ചത്.