ഡോ. സിദ്ധീഖ് അഹമ്മദിന് നവയുഗം ഗോവിന്ദ് പൻസാരെ പുരസ്‌കാരം

Posted on: October 17, 2016

siddeek-ahmed-itl-world-big

ദമ്മാം : ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ധീഖ് അഹമ്മദിന് നവയുഗം ഗോവിന്ദ് പൻസാരെ സാമൂഹ്യപ്രതിബദ്ധതാ പുരസ്‌കാരം. സൗദിയിലെ പ്രവാസി സമൂഹത്തിന് നൽകിവരുന്ന സേവനങ്ങൾ കണക്കിലെടുത്താണ് ഡോ. സിദ്ധീഖ് അഹമ്മദിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

സർഗ്ഗപ്രവാസം 2016 നോടനുബന്ധിച്ച് ദമ്മാം ക്രിസ്റ്റൽ ഹാളിൽ 21 ന് വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ മുൻമന്ത്രിയും സിപിഐ നേതാവുമായ കെ.ഇ. ഇസ്മായിൽ പുരസ്‌കാരം സമ്മാനിക്കും. നവയുഗം സാംസ്‌കാരിക വേദി 2009 മുതൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർക്ക് നൽകിവരാറുള്ള അവാർഡിന് കൊല്ലപ്പെട്ട സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയുടെ പേരു നൽകുകയായിരുന്നു.