26
Thursday
April 2018
April 2018
ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഐഫോൺ 7 അവതരിപ്പിച്ചു
Posted on: September 25, 2016
റിയാദ് : സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പുതിയ ഐഫോൺ 7, 7 പ്ലസ് എന്നിവ അവതരിപ്പിച്ചു. റിയാദ് മുറബ ലുലു ഹൈപ്പറിൽ നടന്ന ചടങ്ങിൽ ലുലു റീജണൽ എച്ച് ആർ മാനേജർ യാസർ ഹുസൈൻ അഹമ്മദ് അൽ ഖ്വതാനി പുതിയ ഐഫോൺ ലോഞ്ച് ചെയ്തു. ലുലു റീജണൽ മാനേജർ വി.കെ. സലീം തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുതിയ ഐഫോൺ വാങ്ങാൻ വലിയൊരു ജനക്കൂട്ടവും സൗദിയിലെ ലുലുഹൈപ്പർമാർക്കറ്റുകളിൽ എത്തിയിരുന്നു. പ്രീ ബുക്കിംഗും ലുലു ആരംഭിച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പുതിയ ഐഫോണിന് പുറമെ മറ്റ് മൊബൈൽ ബ്രാൻഡുകൾ, അക്‌സസറികൾ, ഗ്രോസറി, പഴങ്ങൾ, പച്ചക്കറികൾ, ഹോംഫർണീഷിംഗ് തുടങ്ങിയവയും ലുലു ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
TAGS: Lulu Hypermarket |
News in this Section