സാദ് ഹോസ്പിറ്റൽ സമരം മൂന്ന് ആഴ്ച പിന്നിടുന്നു

Posted on: September 25, 2016

saad-hospital-big

റിയാദ് : ശമ്പളം കിട്ടാത്തതിനെ തുടർന്ന് അൽക്കോബാറിലെ സാദ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ജീവനക്കാർ നടത്തിവരുന്ന സമരം മൂന്ന് ആഴ്ച പിന്നിട്ടു. നാല് മാസമായി ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പടെയുള്ള ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട്. ശമ്പളം മുടങ്ങിയതിന്റെ കാരണമോ എന്നു നൽകുമെന്നോ മാനേജ്‌മെന്റ് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല.

സൗദി ശതകോടീശ്വരനായ മാൻ അൽ സാനിയ നേതൃത്വം നൽകുന്ന സാദ് ഗ്രൂപ്പിന്റെ ഭാഗമാണ് സാദ് ഹോസ്പിറ്റൽ.കൺസ്ട്രക്ഷൻ രംഗത്ത് ഈ വർഷമുണ്ടായ പ്രതിസന്ധി സാദ് ഗ്രൂപ്പിനെയും ബാധിച്ചതായാണ് സൂചന.